ഹാജർ വിളിക്കുമ്പോള്‍ ജയ് ഹിന്ദ് പറയണം; ഗുജറാത്തില്‍ ദേശസ്നേഹം വളര്‍ത്താന്‍ പുതിയ പദ്ധതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 1, 2019

ഹാജർ വിളിക്കുമ്പോള്‍ ജയ് ഹിന്ദ് പറയണം; ഗുജറാത്തില്‍ ദേശസ്നേഹം വളര്‍ത്താന്‍ പുതിയ പദ്ധതി

അഹമ്മദാബാദ്: ഗുജറാത്തിലെ സ്കൂളുകളിൽ ഇനി അധ്യാപകർ ഹാജർ വിളിക്കുമ്പോൾ കുട്ടികൾ പ്രസന്റ് സർ എന്ന് പറയില്ല. ക്ലാസ് മുറികളിൽ ഹാജർ വിളിക്കുമ്പോൾകുട്ടികൾ ജയ് ഹിന്ദ് എന്നോ ജയ് ഭാരത് എന്നോ പ്രതിക്കണമെന്നാണ് ഗുജറാത്ത് സർക്കാരിന്റെ പുതിയ തീരുമാനം. കുട്ടികളിൽ ദേശഭക്തി വളർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങി. സർക്കാർ, എയ്ഡഡ്, സെൽഫ് ഫിനാൻസിങ് സ്കൂളുകളിലെ ഒന്നാക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പുതിയ പദ്ധതി ബാധകമാവുക. ജനുവരി ഒന്ന് മുതൽ സ്കൂളുകളിൽ ഇത് നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം. കുട്ടികളിൽ ചെറുപ്പം മുതലേ ദേശഭക്തി വളർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് ഉത്തരവിൽ പറയുന്നത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഭൂപേന്ദ്രസിങ് ചുദസമയാണ് ഈ തീരുമാനം എടുത്തതെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവിന്റെ പകർപ്പുകൾ എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്കും അയച്ചിട്ടുണ്ട്. ഇവിടെ നിന്നാവും സ്കൂളുകളിലേക്കുള്ള നിർദേശങ്ങൾ നൽകുക. content highlights:Gujarat Students to Respond With Jai Hind During Roll Call


from mathrubhumi.latestnews.rssfeed http://bit.ly/2BQOjES
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages