സിഡ്‌നി: ചരിത്ര പരമായ നേട്ടത്തിനു സാക്ഷ്യം വഹിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക നെറുകയില്‍ എത്തി നില്‍ക്കുകയാണ്. ഇന്ത്യയുടെ സുവര്‍ണ്ണ നേട്ടം ആഘോഷിക്കാന്‍ വിരാട് കോഹ്‌ലി ഭാര്യ അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പം ഗ്രൗണ്ടില്‍ എത്തി, അതോടു കൂടി ക്യാമറ കണ്ണുകള്‍ ഇരുവരുടെയും മുന്നിലേക്ക് പാഞ്ഞടുത്തു.
ഓസീസിനെതിരായ നേട്ടത്തില്‍ ഇന്ത്യയുടെ ടീം അംഗങ്ങളെയും കൂടാതെ അണിയറയില്‍ പ്രവര്‍ത്തിച്ച മറ്റെല്ലാവരെയും ട്വിറ്ററിലൂടെ പ്രശംസിച്ചിരിക്കുകയാണ് അനുഷ്‌ക. കൂടാതെ ഇന്ത്യയുടെ നേട്ടത്തെ അനുഷ്‌ക ഇങ്ങനെ ട്വിറ്ററില്‍ കുറിച്ചു; 'അവര്‍ വന്നു, കീഴടക്കി. ഇതു ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും സുവര്‍ണ്ണ നേട്ടത്തില്‍ ഒരു പൊന്‍തൂവലായി നിലനില്‍ക്കുമെന്നും പറഞ്ഞു.
ഇന്ത്യയുടെ ടീംമഗംങ്ങളുടെ തുടര്‍ച്ചയായ കഠിന പ്രയത്‌നത്തിലൂടെയാണ് ഇങ്ങനെയൊരു വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞതെന്നും, ഇതു പോലെരു ടീമിനെ നയിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം തനിക്കുണ്ടെന്നും കോഹ്‌ലി പ്രതികരിച്ചു. പരമ്പരകളില്‍ ഇന്ത്യ വിജയം കരസ്ഥമാക്കിയത് അഡ്‌ലെയ്ഡ്, മെല്‍ബണ്‍ ടെസ്റ്റുകളിലാണ്. ടെസ്റ്റില്‍ ഇന്ത്യക്ക് ഓസീസിനെതിരെ പിഴച്ചത് പെര്‍ത്തില്‍ മാത്രമാണ്. എന്നാല്‍ ഇന്ത്യ സിഡ്‌നിയില്‍ ഡ്രൈവിംഗ് സീറ്റിലായിരുന്നുവെങ്കിലും മഴ വില്ലനായെത്തിയതോടെ പരമ്പര സമനിലയില്‍ കലാശിക്കുകയായിരുന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ സ്വന്തം നാട്ടില്‍ ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കി. വിരാടിന്റെ പ്രകടനത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ഭാര്യ അനുഷ്‌ക അറിയിച്ചു.
from mangalam.com http://bit.ly/2TApKDq
via IFTTT
No comments:
Post a Comment