കൊച്ചി: ഹര്‍ത്താല്‍ നിരോധന ഹര്‍ജിയില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. മിന്നല്‍ ഹര്‍ത്താല്‍ പാടില്ലെന്നും ഹര്‍ത്താലിന് ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. മിന്നല്‍ പണിമുടക്കും ഹര്‍ത്താലും പ്രഖ്യാപിച്ച് ജനത്തെ വലയ്ക്കരുത്. സമരങ്ങള്‍ മൗലികാവകാശത്തെ ബാധിക്കുന്നതാകരുത്. ഹര്‍ത്താലില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന പാര്‍ട്ടികള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഏഴ് ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയാല്‍ സര്‍ക്കാരിന് ആവശ്യമായ ക്രമീകരണം നടത്താനാകുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ നിയമമില്ലാത്തത് പ്രശ്‌നമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹര്‍ത്താലിനെതിരെ നിയമനിര്‍മ്മാണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് എന്താണെന്നും ഹൈക്കോടതി ആരാഞ്ഞു.
നാളെയും മറ്റന്നാളുമായി നടക്കാനിരിക്കുന്ന പൊതുപണിമുടക്കില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. ആവശ്യപ്പെടുന്ന എല്ലാവര്‍ക്കും സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. പണിമുടക്കിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് ട്രേഡ് യൂണിയനുകള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഹര്‍ത്താല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ചേംബര്‍ ഓഫ് കൊമേഴ്‌സ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഒരു വര്‍ഷം 97 ഹര്‍ത്താല്‍ നടന്നുവെന്നത് അവിശ്വസനീയമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
from mangalam.com http://bit.ly/2s9aGRw
via IFTTT
No comments:
Post a Comment