സ്വകാര്യ സ്വത്ത് നശിപ്പിച്ചാല്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യം, നഷ്ടപരിഹാരം ഈടാക്കാന്‍ ഓര്‍ഡിനന്‍സ്; വിരട്ടല്‍ ഇങ്ങോട്ടുവേണ്ട, അതിനുള്ള കാലം കഴിഞ്ഞുപോയെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

സ്വകാര്യ സ്വത്ത് നശിപ്പിച്ചാല്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യം, നഷ്ടപരിഹാരം ഈടാക്കാന്‍ ഓര്‍ഡിനന്‍സ്; വിരട്ടല്‍ ഇങ്ങോട്ടുവേണ്ട, അതിനുള്ള കാലം കഴിഞ്ഞുപോയെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവിലുള്ള അക്രമങ്ങളും സ്വകാര്യ മുതല്‍ നശിപ്പിക്കലും നിയന്ത്രിക്കാന്‍ കര്‍ശന നിയമവുമായി സംസ്ഥാന സര്‍ക്കാര്‍. അക്രമപ്രവര്‍ത്തനം കര്‍ശനമായി നേരിടാനും സ്വകാര്യ സ്വത്തിന് സംരക്ഷണം ഏര്‍പ്പെടുത്താനും ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന ബി.ജെ.പി എം.പിമാരുടെ ആവശ്യം മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. വിരട്ടലൊന്നും 'ഇങ്ങോട്ടും വേണ്ട. അതിനുള്ള കാലം കഴിഞ്ഞുപോയി. അതിനുള്ള ശേഷിയും നിങ്ങള്‍ക്കില്ല'- മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ തിരിച്ചടിച്ചു.

പൗരന്മാരുടെ സ്വത്തിനും ജീവനും സുരക്ഷിതത്തമുണ്ടാക്കുക സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഇത് കണക്കിലെടുത്ത് നിയമം ശക്തിപ്പെടുത്തേണ്ടതുണ്ട്. പൗരന്മാരുടെ സ്വത്തിന് സുരക്ഷയും സമൂഹത്തില്‍ വര്‍ഗീയ ദ്രൂവീകരണം സൃഷ്ടിക്കുന്ന അക്രമ പ്രവര്‍ത്തനം ശക്തമായി നേരിടുന്നതിനും ശക്തമായ നിയമം രൂപീകരിക്കുന്നതിന് ഇന്നു ചേര്‍ന്ന മന്ത്രിസഭാ തീരുമാനിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. .

അതിന്റെ ഭാഗമായി ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവരാനും തീരുമാനിച്ചു. സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നത് തടയല്‍, നഷ്ടപരിഹാരം ഇടാക്കല്‍ ഓര്‍ഡിനന്‍സ് 2019 ആയിരിക്കും കൊണ്ടുവരിക. ഇതിന്റെ അടിസ്ഥാനത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങളുടെ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുക, ഹര്‍ത്താല്‍, ബന്ദ് എന്നിവ നടത്തി സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുക എന്നിവ തടയും.

സ്വകാര്യ മുതല്‍ നശിപ്പിക്കുന്നത് പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യമാക്കും. നഷ്ടപരിഹാരം അക്രമപ്രവര്‍ത്തിന് നേതൃത്വം നല്‍കുന്നവരില്‍ നിന്ന് തന്നെ ഈടാക്കും. അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ശക്തമായ നിയമത്തിന്റെ ബലത്തില്‍ പിടികൂടുകയും നടപടി സ്വീകരിക്കുകയും ചെയ്യും.

കേരളത്തില്‍ നടന്ന ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമ പ്രവര്‍ത്തനങ്ങളുടെ 92 ശതമാനവും സംഘപരിവാര്‍ സംഘടനകളുടെതാണ്. ഇവിടുത്തെ ക്രമസമാധാനം തകര്‍ന്നുവെന്ന് കാണിക്കാന്‍ രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ തന്നെ ശ്രമിക്കുന്നു. ഇത് ജനം തിരിച്ചറിയുന്നു. ഇക്കൂട്ടര്‍ നടത്തുന്ന പ്രചരണം കൊണ്ട് കേരളത്തില്‍ എന്തെങ്കിലും ഭരണത്തകര്‍ച്ചയോ ഒന്നും നടക്കില്ല.

അക്രമം നടത്തിയവരെ അറസ്‌റ്‌റു ചെയ്യാന്‍ പാടില്ലെന്ന വാദം വേറെ ഏതെങ്കിലും സംസ്ഥാനത്ത് പോയി പറഞ്ഞാല്‍ മതി. പട്ടാപ്പകല്‍ അക്രമം നടത്തിയവരെ പോലും പിടിക്കാന്‍ ഇവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്നില്ല. അതൊക്കെ ഇവിടെയും വേണമെന്ന് പറഞ്ഞാല്‍ നടക്കില്ല.

രാജ്യത്തെ നിലവിലുള്ള സംവരണം തകര്‍ക്കാന്‍ പറ്റുമോ എന്നു നോക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അത് പാടില്ല. ആ സംവരണം നിലനിര്‍ത്തിക്കൊണ്ട് മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്നവര്‍ക്ക് ഒരു നിശ്ചിത ശതമാനം വേണമെന്ന് സി.പി.എം നേരത്തെ ആവശ്യപ്പെട്ടതാണ്. കേന്ദ്രം അത്തരമൊരു തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്.

സഹകരണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരും. സംസ്ഥാന സഹകരണ, ജില്ലാ ബാങ്ക് ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിനുവേണ്ടിയാണിത്.

റിസര്‍വ് ബാങ്ക് മുന്നോട്ടുവച്ച 19 നിര്‍ദേശങ്ങളില്‍ രണ്ടെണ്ണം ഒഴികെ നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. സഹകരണ നിയമത്തിലെ സംയോജനത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം എന്നുള്ളത് കേവല ഭൂരിപക്ഷമാക്കി ഭേദഗതി ചെയ്യുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.



from mangalam.com http://bit.ly/2H8VuxQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages