സ്ത്രീ വിരുദ്ധ പരാമര്‍ശം: പാണ്ഡ്യയ്ക്കും രാഹുലിനുമെതിരെ നടപടിക്ക് ശുപാര്‍ശ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 10, 2019

സ്ത്രീ വിരുദ്ധ പരാമര്‍ശം: പാണ്ഡ്യയ്ക്കും രാഹുലിനുമെതിരെ നടപടിക്ക് ശുപാര്‍ശ

മുംബൈ: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ താരങ്ങളായ കെ.എല്‍ രാഹുലിനും ഹാര്‍ദ്ദീക് പാണ്ഡ്യയ്ക്കുമെതിരെ ബിസിസിഐ നടപടിക്ക് ശുപാര്‍ശ. അച്ചടക്ക നടപടിയുടെ ഭാഗമായി ഇരു താരങ്ങളെയും രണ്ട് ഏകദിന മത്സരങ്ങളില്‍ നിന്ന് വിലക്കണമെന്നാണ് വിനോദ് റായ് സമിതി ശുപാര്‍ശ ചെയ്തു. കോഫി വിത്ത് കരണ്‍ എന്ന ടിവി ചാറ്റ് ഷോയില്‍ പാണ്ഡ്യയും രാഹുലും നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഇരുവര്‍ക്കും ബിസിസിഐ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം തുടങ്ങാനിരിക്കെയാണ് ഇരുതാരങ്ങള്‍ക്കും കനത്ത തിരിച്ചടിയാകുന്ന തീരുമാനം. വിവാദ പരാമര്‍ശത്തില്‍ പാണ്ഡ്യ സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് പറയുകയും ചെയ്തു. കാരണം കാണിക്കല്‍ നോട്ടീസിന് ബിസിസിഐക്ക് പാണ്ഡ്യ നല്‍കിയ മറുപടിയില്‍ തൃപ്തിയില്ലെന്ന് വിനോദ് റായ് പ്രതികരിച്ചു. ഇതേതുടര്‍ന്നാണ് രണ്ട് ഏകദിനങ്ങളില്‍ വിലക്കന് സമിതി ശുപാര്‍ശ ചെയ്തത്.

എന്നാല്‍ സമിതി അംഗമായ ഡയാന എഡുല്‍ജിയുടെ കൂടി തീരുമാനം അറിഞ്ഞ ശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്നും വിനോദ് റായ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് താരങ്ങളെ വിലക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ബിസിസിഐ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഹാര്‍ദിക് ട്വിറ്ററിലൂടെ നടത്തിയ ക്ഷമാപണത്തില്‍ കരണ്‍ ജോഹറിന്റെ അഭിമുഖത്തിനിടെ ആവേശം കുടിപ്പോയപ്പോള്‍ നടത്തിയതാണ് പ്രസ്തുത പരാമര്‍ശങ്ങളെന്ന് ഹാര്‍ദിക് വ്യക്തമാക്കിയിരുന്നു. ടിവി ഷോയില്‍ തന്റെ ജീവിതത്തിലെ സ്ത്രീകളെക്കുറിച്ചും അവരുമായുള്ള ബന്ധത്തെക്കുറിച്ചും പരിപാടിയില്‍ ഹാര്‍ദികും കെഎല്‍ രാഹുലും തുറന്നു പറഞ്ഞിരുന്നു. ഹാര്‍ദികും രാഹലും ഒന്നിച്ച ആറാമത്തെ എപ്പിസോഡിലാണ് തുറന്നു പറച്ചില്‍.



from mangalam.com http://bit.ly/2FkpnJQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages