പുലിവാൽ പിടിപ്പിച്ച ചാറ്റ് ഷോ ; പാണ്ഡ്യയ്ക്കും രാഹുലിനും വിലക്കിന് സാധ്യത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 10, 2019

പുലിവാൽ പിടിപ്പിച്ച ചാറ്റ് ഷോ ; പാണ്ഡ്യയ്ക്കും രാഹുലിനും വിലക്കിന് സാധ്യത

ന്യൂഡൽഹി: ടെലിവിഷൻ ചാറ്റ് ഷോയ്ക്കിടെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയ്ക്കും കെ.എൽ രാഹുലിനും വിലക്കിനു സാധ്യത. ഇരുവർക്കും രണ്ട് ഏകദിന മത്സരങ്ങളിൽ വിലക്കേർപ്പെടുത്താൻ ബി.സി.സി.ഐ ഇടക്കാല ഭരണസമിതി (സി.ഒ.എ) ചെയർമാൻ വിനോദ് റായ് നിർദേശിച്ചു. വിലക്ക് വന്നാൽ ഓസ്ട്രേലിയക്കെതിരായ രണ്ട് ഏകദിനങ്ങൾ ഇരുവർക്കും നഷ്ടമാകും. ബോളിവുഡ് സംവിധായകൻ കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണിലെ പരാമർശങ്ങളാണ് ഇരുവർക്കും പണിയായത്. പരാമർശങ്ങൾ വിവാദമായതോടെ ഇരുവർക്കും ബി.സി.സി.ഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പരാമർശങ്ങൾ വിവാദമായപ്പോൾ തന്നെ ട്വിറ്ററിൽ മാപ്പപേക്ഷയുമായി രംഗത്തെത്തിയ പാണ്ഡ്യ, ബി.സി.സി.ഐയുടെ നേട്ടീസിനും മറുപടി നൽകി. ഷോയുടെ സ്വഭാവം കാരണം കുറച്ച് കടന്ന് സംസാരിച്ചുപോയതാണെന്നും മനപ്പൂർവം ആരെയും അധിക്ഷേപിക്കാൻ പറഞ്ഞതല്ലെന്നും പാണ്ഡ്യ മറുപടി നൽകിയിരുന്നു. സംഭവിച്ച് പോയതിൽ അതിയായ കുറ്റബോധമുണ്ട്. സമാനമായ സംഭവങ്ങൾ ഇനി എന്റെ ഭാഗത്ത് നിന്നുമുണ്ടാവില്ലെന്ന് ഉറപ്പ് നൽകുന്നതായും പാണ്ഡ്യ ബി.സി.സി.ഐയ്ക്ക് നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. എന്നാൽ പാണ്ഡ്യയുടെ മാപ്പപേക്ഷ അംഗീകരിക്കാൻ ബി.സി.സി.ഐ തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. Content Highlights: cricket board recommends two odi ban for hardik pandya kl rahul


from mathrubhumi.latestnews.rssfeed http://bit.ly/2Ri9wlz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages