മുംബൈ: സ്മോൾ ഫിനാൻസ് ബാങ്കുകൾ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നുമാസത്തിനകം 5000 ലധികം പേരെ നിയമിക്കും. ഇസാഫ്, ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക്, സൂര്യോദയ്, ഉത്കൃഷ് എന്നിവയാണ് പുതിയ ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നത്. ചെറു പട്ടണങ്ങളിൽ ശാഖകൾ തുടങ്ങുകയാണ് ലക്ഷ്യം. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 500 പേരെയും എയു സ്മോൾ ഫിനാൻസ് ബാങ്ക് 1,500 പേരെയും ഉജ്ജീവൻ 600 പേരെയും സൂര്യോദയ് 250 പേരെയുമാകും നിയമിക്കുക. ഉജ്ജീവൻ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 5,729 പേരെ നിയമിച്ചു. ഇതോടെ ബാങ്കിന് 14,304 ജീവനക്കാരായി. എയു സ്മോൾ ഫിനാൻസ് ബാങ്കിന് നിലവിൽ 13,000 പേരാണ് ജീവനക്കാരായുള്ളത്. ജനുവരിക്കും മാർച്ചിനുമിടയിൽ ശരാശരി 500ലേറെ പേരെ നിയമിക്കുമെന്ന് ബാങ്കിന്റെ എച്ച് ആർ വിഭാഗം മേധാവി വ്യക്തമാക്കി. കാമ്പസ് പ്ലെയ്മെന്റ് വഴിയാകും ഇസാഫ് ജീവനക്കാരെ നിയമിക്കുകയെന്ന് ബാങ്കിന്റെ മാനേജിങ് ഡയറക്ടർ കെ. പോൾ തോമസ് പറഞ്ഞു. ഉടനെ പഠിച്ചിറങ്ങിയവരെയും ബാങ്കിങ് മേഖലയിൽ പരിചയസമ്പന്നരായവരെയുമാകും പ്രധാനമായും ഈ ബാങ്കുകൾ നിയമിക്കുക. content highlight: Small banks to hire 5,000 more staff
from mathrubhumi.latestnews.rssfeed http://bit.ly/2CbsgsA
via
IFTTT
No comments:
Post a Comment