ലഖ്നൗ: ബുലന്ദ്ശഹർഅക്രമത്തിനിടെ വെടിയേറ്റ് മരിച്ച പോലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങിന്റെ കാണാതായ മൊബൈൽ ഫോൺ കണ്ടെടുത്തു. സുബോധ് കുമാർ വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ പ്രശാന്ത് നട്ടിന്റെ വീട്ടിൽനിന്നാണ് ഇൻസ്പെക്ടറുടെ മൊബൈൽ ഫോൺ കണ്ടെടുത്തത്. പ്രതിയുടെ വീട്ടിൽ തിരച്ചിൽ നടത്തിയ പോലീസ് സംഘം മറ്റ് അഞ്ച് മൊബൈൽ ഫോണുകൾ കൂടി കണ്ടെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത മൊബൈൽ ഫോണുകളെല്ലാം പരിശോധിക്കുകയാണെന്നും കലാപവുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവുകൾ ഇതിൽനിന്ന് കണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ഇൻസ്പെക്ടറെ കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് കണ്ടെടുക്കാൻ തിരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബുലന്ദ്ശഹറിൽ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനിടെയാണ് പോലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങിനെ ക്രൂരമായി കൊലപ്പെടുത്തിയത്. സുബോധ് കുമാറിനെ കോടാലി ഉപയോഗിച്ച് ആക്രമിച്ചശേഷം വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. Content Highlights:bulandshahr violence; subodh kumar singhs mobile phone recovered
from mathrubhumi.latestnews.rssfeed http://bit.ly/2RTtsve
via
IFTTT
No comments:
Post a Comment