മെൽബൺ:ഏകപക്ഷീയമായ കലാശപ്പോരിനൊടുവിൽ മെൽബൺ പാർക്കിലെ കൈയടികളെ സാക്ഷിയാക്കി ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നൊവാക് ദ്യോക്കോവിച്ചിന്. ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് റാഫേൽ നദാലിനെ കീഴടക്കിയാണ് സെർബിയൻ താരത്തിന്റെ കിരീടനേട്ടം. ഒരു ഘട്ടത്തിൽ പോലും ഒന്നാം സീഡായ ദ്യോക്കോവിച്ചിന് വെല്ലുവിളിയുയർത്താൻ രണ്ടാം സീഡായ റാഫയ്ക്ക് കഴിഞ്ഞില്ല. സ്കോർ: 6-3, 6-2,6-3. ദ്യോക്കോയുടെ കരിയറിലെ ഏഴാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടമാണിത്. ആറു വീതം കിരീടങ്ങൾ നേടിയിട്ടുള്ള ഇതിഹാസ താരങ്ങളായ റോയ് എമേഴ്സൺ, റോജർ ഫെഡറർ എന്നിവരെ മറികടന്ന് ദ്യോക്കോ മെൽബൺ പാർക്കിൽ പുതിയ ചരിത്രവുമെഴുതി. അതു മാത്രമല്ല, കരിയറിൽ 15-ാം ഗ്രാൻസ്ലാം കിരീടമെന്ന നേട്ടത്തിലുമെത്തി മുപ്പത്തിയൊന്നുകാരൻ. ഇക്കാര്യത്തിൽ അമേരിക്കയുടെ പീറ്റ് സാംപ്രസിനെ മറികടന്ന് സെർബിയൻ താരം മൂന്നാമതെത്തി. 20 കിരീടങ്ങളുള്ള റോജർ ഫെഡറർ, 16 കിരീടമുള്ള നദാൽ എന്നിവർ മാത്രമാണ് ഇനി ദ്യോക്കോയുടെ മുന്നിലുള്ളത്. നേരത്തെ പരിക്കിനെ തുടർന്ന് ഒരു വർഷത്തോളം സെർബിയൻ താരം കോർട്ടിൽ നിന്ന് വിട്ടുനിന്നിരുന്നു. തുടർന്നുള്ള തിരിച്ചുവരവിൽ തുടർച്ചയായി മൂന്ന് ഗ്രാൻസ്ലാം കിരീടമാണ് ദ്യോക്കോ അക്കൗണ്ടിലെത്തിച്ചത്. കഴിഞ്ഞ വർഷം വിംബിൾഡണും യു.എസ് ഓപ്പണും നേടിയ സെർബിയൻ താരം ഓസ്ട്രേലിയൻ ഓപ്പണും നേടി പുതുവർഷം ഗംഭീരമാക്കി. .@DjokerNole gave this loyal fan his history-making racquet 🙏#AusOpen pic.twitter.com/FWF3yzVFMH — #AusOpen (@AustralianOpen) January 27, 2019 Content Highlights: Novak Djokovic beats Rafael Nadal to win Australian Open mens final
from mathrubhumi.latestnews.rssfeed http://bit.ly/2HxDq0A
via
IFTTT
No comments:
Post a Comment