കെ.എസ്.ആര്‍.ടി.സിക്ക് അപൂര്‍വനേട്ടം; സ്വന്തം വരുമാനത്തില്‍നിന്ന് ജനുവരി മാസത്തെ ശമ്പളം നല്‍കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

കെ.എസ്.ആര്‍.ടി.സിക്ക് അപൂര്‍വനേട്ടം; സ്വന്തം വരുമാനത്തില്‍നിന്ന് ജനുവരി മാസത്തെ ശമ്പളം നല്‍കും

തിരുവനന്തപുരം: കാൽ നൂറ്റാണ്ടിനിടെ ആദ്യമായി കെ.എസ്.ആർ.ടി.സിക്ക് അത്യപൂർവനേട്ടം. ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തിൽനിന്ന് നൽകും. കാൽ നൂറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരത്തിൽ സ്വന്തം വരുമാനത്തിൽനിന്ന് ശമ്പളം നൽകുന്നത്. 90 കോടിരൂപയാണ് കെ.എസ്.ആർ.ടി.സിക്ക് ഒരുമാസം ശമ്പളം നൽകാൻ വേണ്ടത്. ശബരിമല സർവീസാണ് കെ.എസ്.ആർ.ടി.സി കൈവരിച്ച നേട്ടത്തിന് പിന്നിൽ. 45.2 കോടിയാണ് ശബരിമല സർവീസുകളിൽനിന്ന് ഇത്തവണ ലഭിച്ചത്. മുൻ വർഷത്തെക്കാൾ 30 കോടിരൂപ അധിക വരുമാനം ലഭിച്ചു. ഈ സാഹചര്യത്തിലാണ് സ്വന്തം വരുമാനത്തിൽനിന്ന് ശമ്പളം നൽകാൻ കഴിയുന്ന നിലയിലേക്ക് കോർപ്പറേഷൻ എത്തിയത്. ഡബിൾ ഡ്യൂട്ടി നിർത്തലാക്കിയതും കെ.എസ്.ആർ.ടി.സിക്ക് വരുമാന നേട്ടമുണ്ടാക്കി. 30 കോടിരൂപയുടെ നേട്ടം ഒരുവർഷം ഈയിനത്തിലുണ്ടാകും. 8.2 ലക്ഷം രൂപയുടെ ദിവസച്ചിലവും ഇതിലൂടെ കുറയ്ക്കാൻ കഴിയുന്നുണ്ട്. മറ്റു ഡ്യൂട്ടിലിയുണ്ടായിരുന്ന 613 കണ്ടക്ടർമാരെ സർവീസ് ഓപ്പറേഷൻസ് ഡ്യൂട്ടിക്ക് നിയോഗിച്ചതും അധിക വരുമാനമുണ്ടാക്കി. ഇവയ്ക്കെല്ലാം പുറമെ പരസ്യ വരുമാനവും സ്വന്തം കെട്ടിടങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ അനുമതി നൽകിയതും കെ.എസ്.ആർ.ടി.സിക്ക് നേട്ടമായി. Content Highlights:KSRTC, historic achievement


from mathrubhumi.latestnews.rssfeed http://bit.ly/2S80GXm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages