പരിക്കേറ്റ് മാരിന്‍ പിന്മാറി: ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം ചൂടി സൈന നേഹ്‌വാള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

പരിക്കേറ്റ് മാരിന്‍ പിന്മാറി: ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം ചൂടി സൈന നേഹ്‌വാള്‍

ജക്കാര്‍ത്ത: ഇന്ത്യന്‍ താരം സൈന നേഹ്‌വാളിന് ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം. കലാശപ്പോരില്‍ സ്പാനിഷ് താരം കരോലിന മാരിന്‍ പരിക്കേറ്റ് പിന്മാറിയതോടെയാണ് സൈന കിരീടം ചൂടിയത്. ഒന്നാം സെറ്റില്‍ 10-4 നു മുന്നിട്ട് നില്‍ക്കവെയാണ് മാരിനു പരിക്കേറ്റത്. കളി തുടരാന്‍ ശ്രമിച്ചെങ്കിലും വേദന അസഹ്യമായതോടെ മാരിന്‍ കളിയില്‍ നിന്ന് പിന്മാറുകയായിരുന്നു.

സൈന നേഹ്‌വാളിന്റെ റിട്ടേണ്‍ എടുക്കാനുള്ള ശ്രമത്തിനിടെ മാരിന്റെ കാല്‍മുട്ട് ഇടറുകയായിരുന്നു. ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധുവിനെ പരാജയപ്പെടുത്തിയ മാരില്‍ സെമി പോരില്‍ ചൈനീസ് താരം ചെന്‍ യുഫേയിയെയും വീഴ്ത്തിയാണ് ഫൈനലിലെത്തിയത്. സെമി പോരാട്ടത്തില്‍ ചൈനീസ് താരം ഹീ ബിങ്ജിയാവോയെ തോല്‍പ്പിച്ചാണ് സൈന ഫൈനല്‍ പ്രവേശം സാധ്യമാക്കിയത്.



from mangalam.com http://bit.ly/2G3ipsw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages