കൊച്ചി ബി.പി.സി.എല്ലിലെ ഐ.ആര്‍.ഇ.പി പദ്ധതി പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

കൊച്ചി ബി.പി.സി.എല്ലിലെ ഐ.ആര്‍.ഇ.പി പദ്ധതി പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊച്ചി: ബി.പി.സി.എല്ലിലെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ പ്രോജക്റ്റ് (ഐ.ആര്‍.ഇ.പി) പദ്ധതി പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. ബി.പി.സി.എല്ലില്‍ നടന്ന ചടങ്ങിലാണ് ഐ.ആര്‍.ഇ.പി നാടിന് സമര്‍പ്പിച്ചത്. എല്‍.പി.ജി ബോട്ട്‌ലിങ് പ്ലാന്റിന്റെ സ്‌റ്റോറേജ് ഫെസിലിറ്റി, ഏറ്റുമാനൂര്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശിലാസ്ഥാപന ഉദ്ഘാടനം എന്നിവയും പ്രധാനമന്ത്രി നിര്‍വഹിച്ചു.

പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ രാപ്പകലില്ലാതെ ജോലി ചെയ്ത തൊഴിലാളികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അവരാണ് യഥാര്‍ത്ഥ നായകരെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐ.ആര്‍.ഇ.പി പദ്ധതി കൊച്ചിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍ കൊച്ചിയിലെത്തും സംസ്ഥാനത്തിന്റെ പെേെട്രാ കെമിക്കല്‍ പാര്‍ക്ക് ഇതിന് ആക്കം കൂട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബി.പി.സി.എല്ലിന്റെ പദ്ധയികള്‍ക്ക് സംസ്ഥാനം എല്ലാ പിന്തുണയും നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥലവും നികുതിയിളവും സംസ്ഥാനം നല്‍കി. പൊതുമേഖലയെ ശക്തിപ്പെടുത്തുന്ന നിലപാടാണ് ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കണ്ണൂരിലായിരുന്ന മുഖ്യമന്ത്രി വിമാനത്തിന്റെ സാങ്കേതികത തകരാറിനെ തുടര്‍ന്ന് വൈകിയാണ് ഉദ്ഘാടന വേദിയില്‍ എത്തിയത്. ഗവര്‍ണ്‍ര്‍ പി. സദാശിവം, കേന്ദ്രമന്ത്രിമാരായ അല്‍ഫോണ്‍സ് കണ്ണന്താനം, ധര്‍മ്മേന്ദ്ര പ്രധാന്‍, മന്ത്രി വി.എസ് സുനില്‍ കുമാര്‍, കെ.വി തോമസ് എം.പി, വി.പി സജീന്ദ്രന്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു. [IMG]

യന്ത്രത്തകരാറിനെ തുടര്‍ന്ന് നാവികസേന എത്തിച്ച വിമാനത്തിലാണ് മുഖ്യമന്ത്രി കൊച്ചിയിലേക്ക് മടങ്ങിയത്. കണ്ണൂരില്‍ നിന്ന് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖഖ്യമന്ത്രി വിമാനത്താവളത്തില്‍ എത്തിയിരുന്നില്ല. ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, കൊച്ചി മേയര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
[IMG]

ഉച്ചയ്ക്ക് 1.55ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ഇറങ്ങിയത്. അവിടെ നിന്ന് രാജഗിരി കോളജ് മൈതാനത്തേക്ക് പോയ പ്രധാനമന്ത്രി. കൊച്ചിന്‍ റിഫൈനറിയിലേക്ക് റോഡ് മാര്‍ഗം എത്തിച്ചേര്‍ന്നു. കൊച്ചിയിലെ പരിപാടിക്ക് ശേഷം തൃശൂരിലേക്ക് പോകുന്ന പ്രധാനമന്ത്രി യുവമോര്‍ച്ചയുടെ സമ്മേളനം ഉദ്ഘാനം ചെയ്യും.



from mangalam.com http://bit.ly/2DDFOzf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages