കെ.എസ്.ആര്‍.ടി.സിക്ക് ചരിത്രനേട്ടം. 25 വര്‍ഷത്തിന് ശേഷം സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

കെ.എസ്.ആര്‍.ടി.സിക്ക് ചരിത്രനേട്ടം. 25 വര്‍ഷത്തിന് ശേഷം സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് ചരിത്രനേട്ടം. കാല്‍ നൂറ്റാണ്ടിന് ശേഷം സ്വന്തം വരുമാനത്തില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ശമ്പളം നല്‍കും. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട 90 കോടി രൂപ കെ.എസ്.ആര്‍.ടി.സിക്ക് സ്വന്തം വരുമാനത്തില്‍ നിന്ന് ലഭിച്ചു. ശബരിമല സര്‍വീസ് അടക്കം കഴിഞ്ഞ മാസത്തെ വരുമാനമാണ് കെ.എസ്.ആര്‍.ടി.സിക്ക് തുണയായത്.

എം.പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതും സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതും കെ.എസ്.ആര്‍.ടി.സിക്ക് നേട്ടമായി. മണ്ഡല-മകരവിളക്ക് സീസണില്‍ കെ.എസ്.ആര്‍.ടി.സിക്ക് 45.2 കോടി രൂപയാണ് ലഭിച്ചത്. പമ്പ-നിലയ്ക്കല്‍ സര്‍വീസില്‍ നിന്ന് 31.2 കോടി രൂപയും ലഭിച്ചു. ദീര്‍ഘദൂര സര്‍വീസില്‍ നിന്ന് 14 കോടി രൂപയാണ് ലഭിച്ചത്. എ.സി ബസുകളിലാണ് കൂടുതല്‍ അയ്യപ്പ ഭക്തര്‍ എത്തിയത്്. 44 എ.സി ബസുകളാണ് പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് നടത്തിയത്.



from mangalam.com http://bit.ly/2DBE753
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages