ന്യുഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നിരീഷണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കുന്നത് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
അതേസമയം നിരീക്ഷണത്തിന് ഇടക്കാല സ്‌റ്റേ ഏര്‍പ്പെടുത്തണമെന്ന ആവശ്യം കോടതി തള്ളി. കേന്ദ്ര സര്‍ക്കാരിന്റെ മറുപടി കൂടി കേട്ട ശേഷമേ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇതു സംബന്ധിച്ച് സര്‍ക്കാരിന് നോട്ടീസ് അയച്ചത. നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ഇതിനു ശേഷം സ്‌റ്റേയുടെ കാരയം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
കമ്പ്യൂട്ടര്‍ നിരീക്ഷിക്കാന്‍ രാജ്യത്തെ പത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നലകിക്കൊണ്ട് കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. രഹസയാന്വേഷണ ഏജന്‍സികള്‍ക്കും, സിബിഐ, എന്‍ഐഎ, ഡല്‍ഹി പോലീസ് തുടങ്ങിയ പത്ത് ഏജന്‍സികള്‍ക്കാണ് കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാന്‍ അനുമതി നല്‍കിയത്. നേരത്തെ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ അന്വേഷണ ഏജന്‍സികള്‍ക്ക് കമ്പ്യൂട്ടറുകള്‍ പരിശോധിക്കാന്‍ കഴിയുമായിരുന്നുള്ളു.
from mangalam.com http://bit.ly/2D8jxJv
via IFTTT
No comments:
Post a Comment