രാത്രിയില്‍ ഡേറ്റിംഗിന് വരില്ലെന്ന് പെണ്‍ സുഹൃത്ത് പറഞ്ഞു; യുവാവ് സ്വയം വെടിയുതിര്‍ത്തു, ഒടുവില്‍ സംഭവിച്ചത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 14, 2019

രാത്രിയില്‍ ഡേറ്റിംഗിന് വരില്ലെന്ന് പെണ്‍ സുഹൃത്ത് പറഞ്ഞു; യുവാവ് സ്വയം വെടിയുതിര്‍ത്തു, ഒടുവില്‍ സംഭവിച്ചത്

മൊഹാലി: ഇന്നലെയാണ് 32കാരനെ വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലിന്റെ തുടയില്‍ വെടിയേറ്റ നിലയിലായിരുന്നു സബര്‍ജിത്. സംഭവത്തെ ചുറ്റിപ്പറ്റി വിവിധ വാര്‍ത്തകളും പ്രചരിച്ചു. എന്നാല്‍ ഇയാള്‍ സ്വയം വെടിവെച്ചതാണെന്ന് പോലീസ് വ്യക്തമാക്കി. സംഗരൂര്‍ നിവാസിയായ സബര്‍ജിത്തിനാണ് വെടിയേറ്റത്. അപകടകരമായി ആയുധം ഉപയോഗിച്ചതിനും അനധികൃതമായി കൈവശം വെച്ചതിനും ഇയാള്‍ക്കെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

തന്റെ ആയുധം തട്ടിയെടുക്കാന്‍ ഒരു സംഘം ശ്രമിച്ചെന്നും അതിനിടെയില്‍ അബദ്ധത്തില്‍ വെടി പൊട്ടുകയുമായിരുന്നെന്നായിരുന്നു ഇയാള്‍ ആദ്യം പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇത് വെറും കള്ളമാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ക്ക് വെടിയേല്‍ക്കുന്നതിനും മറ്റ് സംഭവികാസങ്ങള്‍ക്കും ഇയാളുടെ പെണ്‍ സുഹൃത്ത് ദൃക്‌സാക്ഷിയായിരുന്നു. ഇവരാണ് കാര്യങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തിയത്.

തങ്ങള്‍ ഒരുമിച്ചാണ് സംഭവ സമയം ഉണ്ടായിരുന്നതെന്ന് യുവതി പറയുന്നു. തന്നോട് രാത്രി ഡേറ്റിംഗിന് ഒപ്പം ചെല്ലാനായി സബര്‍ജിത് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ഇതെതിര്‍ത്തു. തന്റെ ഒപ്പം വന്നില്ലെങ്കില്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുമെന്ന് സബര്‍ജിത് യുവതിയോട് പറഞ്ഞു. യുവതി വീണ്ടും വിസമ്മതിച്ചതോടെ സബര്‍ജിത് സ്വയം കാല്‍ തുടയില്‍ വെടിവയ്ക്കുകയായിരുന്നെന്ന് യുവതി പറഞ്ഞതായി പോലീസ് വ്യക്തമാക്കി.

തന്റെ ആയുധം തട്ടിയെടുക്കാന്‍ ഒരു സംഘം ശ്രമിച്ചുവെന്നും അപ്പോഴുണ്ടായ മല്‍പ്പിടുത്തത്തില്‍ അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്നായിരുന്നു സബര്‍ജിത് പോലീസിനോട് പറഞ്ഞിരുന്നത്.



from mangalam.com http://bit.ly/2TPKya8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages