മുനമ്പം മനുഷ്യക്കടത്ത്: 10 ലക്ഷം രൂപയ്ക്ക് ഇന്ധനം, അഞ്ച് ടാങ്ക് കുടിവെള്ളം, ഗര്‍ഭിണികള്‍ ഉള്‍പ്പെടുന്ന സംഘം തിരിച്ചത് സര്‍വസന്നാഹങ്ങളുമായി! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 14, 2019

മുനമ്പം മനുഷ്യക്കടത്ത്: 10 ലക്ഷം രൂപയ്ക്ക് ഇന്ധനം, അഞ്ച് ടാങ്ക് കുടിവെള്ളം, ഗര്‍ഭിണികള്‍ ഉള്‍പ്പെടുന്ന സംഘം തിരിച്ചത് സര്‍വസന്നാഹങ്ങളുമായി!

കൊച്ചി: കൊച്ചി മുനമ്പത്തു നിന്നുള്ള മനുഷ്യക്കടത്തിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു. നാല് ഗര്‍ഭിണികളും നവജാത ശിശുക്കളും ഉള്‍പ്പെടുന്ന സംഘം സര്‍വ്വസന്നാഹങ്ങളുമയാണ് പുറപ്പെട്ടതെന്നാണ് വിവരം. പത്ത് ലക്ഷം രൂപയ്ക്ക് 120,00 ലിറ്റര്‍ ഇന്ധനവും അഞ്ച് ടാങ്ക് കുടിവെള്ളവും നിറച്ചാണ് സംഘം തിരിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ അഭയാര്‍ത്ഥികളാണെന്നാണ് പ്രാഥമിക നിഗമനം.

ഡല്‍ഹിയില്‍ നിന്നെത്തിയ സംഘം ചെറായിലെ ലോഡ്ജിലാണ് താമസിച്ചതെന്ന് കണ്ടെത്തിയത്. മുനമ്പത്തെ റിസോര്‍ട്ടില്‍ നിന്ന് കണ്ടെത്തിയ ബാഗില്‍ സ്വര്‍ണാഭരണങ്ങളുണ്ടെന്നാണ് വിവരം. പുറംകടലില്‍ ബോട്ട് കശണ്ടത്തിയാല്‍ തിരികെ എത്തിക്കാന്‍ പോലീസ് കോസ്റ്റ്ഗാര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘത്തിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ബോട്ട് ലാന്‍ഡിങ്ങ് സെന്റര്‍ വരെ എത്തിയിരുന്നുവെന്നും എന്നാല്‍ അതിനു ശേഷം വിവരങ്ങളില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

മത്സ്യബന്ധന ബോട്ടില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാല്‍പത്തിമൂന്നംഗ സംഘം വിദേശത്തേക്ക് കടത്തിയെന്നാണ് വിവരം. മാല്യങ്കര കടവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗുകളില്‍ നിന്നാണ് മനുഷ്യക്കടത്ത് വ്യക്തമാക്കുന്ന സൂചനകള്‍ ലഭിച്ചത്. കോസ്റ്റ്ഗാര്‍ഡ് കടലില്‍ തിരച്ചിലാരംഭിച്ചു.

ശനിയാഴ്ച രാവിലെയാണ് ഹാര്‍ബറിന് സമീപം ഉപേക്ഷിച്ച നിലയില്‍ എട്ടോളം ബാഗുകള്‍ കണ്ടെടുത്തത്. ബാഗുകള്‍ വിമാനത്തില്‍ നിന്ന് വീണതാണെന്ന അഭ്യൂഹം പരന്നുവെങ്കിലും തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് സ്ഥിരീകരിച്ചത്. ഉണക്കിയ പഴവര്‍ഗ്ഗങ്ങള്‍, വസ്ത്രങ്ങള്‍, കുടിവെള്ളം, വിമാന ടിക്കറ്റുകള്‍, ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ബാഗിനുള്ളില്‍ നിന്ന് കണ്ടെടുത്തു. ബാഗില്‍ കണ്ട രേഖകളില്‍ നിന്ന് പത്തു പേരടങ്ങുന്ന സംഘം സമീപത്ത് കഴിഞ്ഞ ദിവസങ്ങളില്‍ റിസോര്‍ട്ടുകളില്‍ താമസിച്ചിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

ഇവരില്‍ പലരും ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലെത്തുകയായിരുന്നു. തമിഴ്‌നാട സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ടിലാണ് യാത്ര തിരിച്ചിരിക്കുന്നതെന്നാണ് പോലീസ് നിഗമനം. ഓസ്‌ട്രേലിയയില്‍ അനധികൃതമായി എത്തുന്നവരെ കുടിയേറ്റക്കാരായി കണക്കാക്കുന്നതാണ് അഭയാര്‍ത്ഥികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. രാജ്യാന്തര ബന്ധമുള്ള മനുഷ്യക്കടത്ത് സംഘമാണ് പിന്നിലുള്ളതെന്നാണ് പോലീസ് നിഗമനം.



from mangalam.com http://bit.ly/2TRk73V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages