ഹൈദരാബാദ്: ബന്ധുവായ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് 16കാരിയെ ബലാത്സംഗം ചെയ്തത് നാല് വര്‍ഷം. ഹൈദരാബാദിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. ബന്ധുവായ യുവാവ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ ഇയാള്‍ സുഹൃത്തുക്കള്‍ക്കും കൈമാറി. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ബന്ധുവും സുഹൃത്തുക്കളും പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു.
കുടുംബത്തിലുള്ള ആര്‍ക്കും യാതൊരു സംശയവും തോന്നിയിരുന്നില്ല. പെണ്‍കുട്ടി കഴിഞ്ഞമാസം ഭരോസ സെന്ററില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടി പിന്നീട് പ്രതികളുടെ പേര് വെളിപ്പെടുത്തി. ഇതില്‍ മൂന്ന് പേരെ പോലീസ് പിടികൂടി.
ബന്ധുവായ യുവാവ് വീടിന്റെ ടെറസില്‍ വെച്ച് തന്നെ പലപ്രാവശ്യം ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി. ബലാത്സംഗ ദൃശ്യങ്ങള്‍ യുവാവ് ഫോണില്‍ പകര്‍ത്തി. പലപ്പോഴായി പാനീയത്തില്‍ യുവാവ് പെണ്‍കുട്ടിക്ക് ലഹരി കലര്‍ത്തി നല്‍കി, വീഡിയോ വീണ്ടും പകര്‍ത്തി.
തുടര്‍ന്നാണ് ബന്ധു ഈ വീഡിയോ മറ്റ് പ്രതികള്‍ക്ക് നല്‍കുന്നത്. തുടര്‍ന്ന് വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി അവരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. നാല് വര്‍ഷത്തോളം ഈ ക്രൂര പീഡനം തുടര്‍ന്നുവെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
അതേസമയം പോലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. പ്രതികളില്‍ രണ്ട് പേരെ പോലീസ് സാക്ഷികളാക്കിയെന്ന് ഇവര്‍ ആരോപിക്കുന്നു. പ്രതികള്‍ എല്ലാവരും ശിക്ഷിക്കപ്പെടണമെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. എട്ട് പേര്‍ പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇതില്‍ മൂന്ന് പേരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
from mangalam.com http://bit.ly/2D8X13a
via IFTTT
No comments:
Post a Comment