ന്യുഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനെ കുറിച്ച് നടത്തിയ 'സ്ത്രീവിരുദ്ധവും അധാര്‍മ്മികവും സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതുമായ' പരാമര്‍ശത്തിന്റെ പേരിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കമ്മീഷന്‍ സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നതെന്നും നോട്ടീസില്‍ പറയുന്നു.
രാഹുലിന്റെ നടപടി അങ്ങേയറ്റം ശോചനീയവും ലൈംഗിക സ്വഭാവമുളളതും സ്ത്രീവിരുദ്ധവുമാണെന്ന് കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ രേഖാ ശര്‍മ്മ വ്യക്തമാക്കി. നോട്ടീസില്‍ വ്യക്തമായ വിശദീകരണം നല്‍കണമെന്നും അദ്ദേഹം മാപ്പുപറയണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
റഫാല്‍ ഇടപാടിനെ കുറിച്ച് കോണ്‍ഗ്രസ് നിരന്തരം ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ക്ക് പാര്‍ലമെന്റില്‍ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ മറുപടി നല്‍കിയതിനെ കുറിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശമാണ് ഇതിനു പിന്നില്‍. പ്രതിപക്ഷത്തെ പ്രതിരോധിക്കുന്നതിനു മോഡി ഒരു 'മഹിള'യെ മുന്നില്‍ നിര്‍ത്തിയെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
'56 ഇഞ്ച് നെഞ്ചളവുകാരന്‍ തന്റെ ചോദ്യത്തില്‍ നിന്ന് ഓടിയൊഴിച്ചുവെന്നും തന്നെ പ്രതിരോധിക്കാന്‍ ഒരു മഹിളയെ ഇറക്കി. എന്നാല്‍ രണ്ടര മണിക്കൂര്‍ കഴിഞ്ഞിട്ടും ആ മഹിളയ്ക്ക് തന്നെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. താന്‍ നേരായ ചോദ്യങ്ങളാണ് ഉന്നയിച്ചത്. അതിന് അതെ എന്നേ അല്ല എന്നോ മറുപടി നല്‍കിയാല്‍ മതി. എന്നാല്‍ അവര്‍ക്ക് അതിന് കഴിഞ്ഞില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.
National Commission for Women (NCW) issues notice to Congress President Rahul Gandhi over his statement "PM ran away & asked a 'mahila' (Defence Minister Nirmala Sitharaman) to defend him" pic.twitter.com/xTAyqNeXg1— ANI (@ANI) January 10, 2019
from mangalam.com http://bit.ly/2Fi1q6e
via IFTTT
No comments:
Post a Comment