തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ തന്ത്രി കണ്ഠര് രാജീവര് നടയടച്ച് നടത്തിയ ശുദ്ധിക്രിയകള്‍ ദേവസ്വംബോര്‍ഡിന്റെ പൂര്‍ണ്ണ അറിവോടെയെന്ന് റിപ്പോര്‍ട്ട്. തന്ത്രി നട അടച്ചിട്ടില്ലെന്നും പകരം തിരുനടയുടെ വാതില്‍ പാതി ചാരുക മാത്രമാണ് ചെയ്തതെന്നും ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ കഴിഞ്ഞ രണ്ടിന് ദേവസ്വം കമ്മിഷണര്‍ക്ക് നല്‍കിയ കത്തില്‍ വെളിപ്പെടുത്തുന്നു.
ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസ് എന്നിവരെ അറിയിച്ച ശേഷമാണ് തന്ത്രി ശുദ്ധിക്രിയ നടത്തിയത്. സോപാനം സ്‌പെഷല്‍ ഓഫീസര്‍, ശബരിമല അഡ്മിനിസ്‌ട്രേറ്റീസവ് ഓഫീസര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീസ് ഓഫീസര്‍ എന്നിവരെയും തന്ത്രി മുന്‍കൂര്‍ വിവരം അറിയിച്ചിരുന്നു. ദേവസ്വം ബോര്‍ഡോ മുതിര്‍ന്ന ഉദ്യോഗസ്ഥരോ ശുദ്ധിക്രിയ ചെയ്യരുതെന്ന് തന്ത്രിക്ക് നിര്‍ദേശം നല്‍കിയിരുന്നില്ലെന്നും ഇതുസംബന്ധിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് സന്നിധാനത്ത് തടിച്ചു കൂടിയ ഭക്തര്‍ ആകെ രോഷാകുലരായിരുന്നു. സ്ഥിതി കൂടുതല്‍ വഷളാകാതിരിക്കാനാണ് ശുദ്ധിക്രിയയ്ക്ക് തടസം നില്‍ക്കാതിരുന്നതെന്നും എക്‌സിക്യൂട്ടീവ് ഓഫീസറും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ദേവസ്വംബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്.
from mangalam.com http://bit.ly/2FkWU6a
via IFTTT
No comments:
Post a Comment