'മലയ്ക്കു പോകുന്ന യുവതികളെ രണ്ടായി കീറണ'മെന്ന ആവേശ പ്രസംഗം; കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 10, 2019

'മലയ്ക്കു പോകുന്ന യുവതികളെ രണ്ടായി കീറണ'മെന്ന ആവേശ പ്രസംഗം; കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും തള്ളി

കൊച്ചി : 'ശബരിമലയ്ക്കു പോകുന്ന യുവതികളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം തിരുവനന്തപുരത്തേയ്ക്കും മറ്റേഭാഗം ഡല്‍ഹിക്കും വലിച്ചെറിയണ'മെന്ന പ്രസ്താവന വിവാദമായതോടെ നടന്‍ കൊല്ലം തുളസി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. സുപ്രീംകോടതി വിധിയ്‌ക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ പോലീസാണ് കൊല്ലം തുളസിക്കെതിരെ കേസെടുത്തത്.

വിധി പ്രസ്താവിച്ച ജഡ്ജിമാരെയും കൊല്ലം തുളസി വിമര്‍ശിച്ചിരുന്നു. വിധി പ്രസ്താവം നടത്തിയ ജഡ്ജിമാര്‍ ശുംഭന്മാരാണ് എന്നായിരുന്നു വിമര്‍ശനം. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നത്. കൊല്ലം ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയുടെ പ്രസംഗത്തിലായിരുന്നു താരം വിവാദ പരാമര്‍ശം നടത്തിയത്.



from mangalam.com http://bit.ly/2Fi4vmI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages