മുസഫര്‍പൂര്‍: ബീഹാറിലെ മുസഫര്‍പൂരില്‍ ബിജെപി നേതാവിനെ അജ്ഞാതന്‍ വെടിവെച്ചുകൊന്നു. പ്രാദേശിക നേതാവ് ബൈജു പ്രസാദ് ഗുപ്തയാണ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
ബുധനാഴ്ചയാണ് സംഭവം ബൈജു പ്രസാദ് നടത്തിയിരുന്ന മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങുന്നതിന് എത്തിയ ആളാണ് വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തുനിന്നും പോലീസ് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെത്തിയിരുന്നു.
വെടിയേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വെടിവച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാഷ്ട്രീയവൈരാദഗ്യമാണോ കൊലപാതകത്തിന് കാരണമെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.
from mangalam.com http://bit.ly/2FoqIyw
via IFTTT
No comments:
Post a Comment