അയർക്കുന്നം: സ്നേഹിച്ചവർക്കും സ്നേഹം നടിച്ചവർക്കും നന്ദി. സ്നേഹബന്ധങ്ങളെ കുറിച്ച് ഫേസ്ബുക്കിൽ വാചാലനായ യുവാവിന്റെ ക്രൂരകൃത്യത്തിൽ നടുങ്ങി അരീപ്പറമ്പ്. അയർക്കുന്നം സ്വദേശിനിയായ പതിനഞ്ചുകാരിയെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവരം ടെലിവിഷനിലൂടെയാണ് നാട്ടുകാർ മിക്കവരും അറിഞ്ഞത്. ഹോളോബ്രിക്സ് കമ്പനിക്ക് താഴെ കുറ്റിക്കാടുകൾ നിറഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പലരും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. അപ്പോഴേക്കും മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടി തുടങ്ങിയിരുന്നു. കമ്പനിയിലെ ഇതരസംസ്ഥാന തൊഴിലാളികളിൽ പലരും ഭാര്യയും മക്കളുമൊത്താണ് ഇവിടെ താമസിച്ചിരുന്നത്. പ്രതി അജേഷും ഇവിടെ ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്. താമസസ്ഥലത്ത് ചുമരുകൾക്കപ്പുറത്ത് ഒരു പെൺകുട്ടി കൊല ചെയ്യപ്പെട്ടുവെന്നതിന്റെ നടുക്കം തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. മൃതദേഹം പുറത്തെടുക്കാനുൾപ്പെടെ ഇതരസംസ്ഥാന തൊഴിലാളികളുടെ സഹായവും പോലീസ് തേടി. മൃതദേഹം ഉപേക്ഷിച്ച സ്ഥലത്ത് യാതാരു കൂസലുമില്ലാതെയാണ് പ്രതി അജേഷ് പോലീസിന് മുന്നിൽ നിന്നത്. പ്രതിക്കെതിരെ ജനരോഷം ഉയരാനിടയുള്ള സാധ്യത സംശയിച്ച് പോലീസ് മുൻകരുതലെടുത്തിരുന്നു. ഒറ്റപ്പെട്ട പ്രതിഷേധം ഉയരുകയും ചെയ്തു. സന്ധ്യയോടെയാണ് ഇൻക്വസ്റ്റ് നടപടി പൂർത്തിയായത്. ജോസ് ടി.ഫിലിപ്പിന്റെ നേതൃത്വത്തിൽ വിരലടയാളസംഘവുമെത്തിയിരുന്നു. Content Highlight: story behind 15 years old girl raped and killed in kottayam
from mathrubhumi.latestnews.rssfeed http://bit.ly/2HnnjTv
via
IFTTT
No comments:
Post a Comment