ഹൈദരാബാദ് : പരസ്പരം പ്രണയിച്ച ഹൃദയങ്ങള്‍ക്ക് മുന്നില്‍ പ്രണയസാഫല്യം മാത്രമാണ് ജീവിത ലക്ഷ്യം. അതിനായി ജീവന്‍ വെടിയാല്‍ പോലും ഇരുവരു തയ്യാറാകും. ജീവന്‍ കൊടുത്തും പ്രണയം വരിക്കാന്‍ ശ്രമിച്ച രേഷ്മയും നവാസുമാണ് ഇപ്പോള്‍ താരങ്ങള്‍.
തെലങ്കാന സ്വദേശികളായ രേഷ്മ(21)യും അകന്ന ബന്ധുകൂടിയായ നവാസും പ്രണയത്തിലായിരുന്നു. എന്നാല്‍, വീട്ടുകാര്‍ ഇതിനെ എതിര്‍ക്കുമെന്ന് രേഷ്മയ്ക്ക് ഉറപ്പായിരുന്നു. ഇതിനിടെ, തനിക്ക് മറ്റൊരു വിവാഹം ഉറപ്പിക്കാന്‍ വീട്ടുകാര്‍ തയ്യാറാകുന്നുവെന്ന് തിരിച്ചറിഞ്ഞ രേഷ്മ നവാസിനൊപ്പം ജീവിക്കാന്‍ കഴിയാത്തതില്‍ മനം നൊന്ത് വിഷം കുടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ രേഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ നവാസും അവള്‍ക്കൊപ്പം മരിക്കണമെന്ന് ഉറച്ച് വിഷംകുടിച്ചു.
ഇതിനിടെ, രേഷ്മയുടെയും നവാസിന്റെയും സ്‌നേഹം തിരിച്ചറിഞ്ഞ വീട്ടുകാര്‍ ആശുപത്രിയില്‍ വച്ചുതന്നെ ഇരുവരെയും ഒന്നിപ്പിച്ചു. ഐവി ട്യൂബുകളും ശ്വസന സഹായികളും ശരീരത്തില്‍ ഘടിപ്പിച്ച് രേഷ്മയും നവാസും വിവാഹിതരായി. നവാസ് വീല്‍ ചെയറില്‍ രേഷ്മയ്ക്ക് അരികിലെത്തിയാണ് ചടങ്ങ് നടത്തിയത്.
ഇരുവരുടെയും പ്രണയത്തെ കുറിച്ച് അറിയില്ലായിരുന്നുവെന്നും അറിയാമായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്തരത്തില്‍ വഷളാകില്ലായിരുന്നുവെന്നും രേഷ്മയുടെ ബന്ധുക്കള്‍ പറഞ്ഞു.
from mangalam.com http://bit.ly/2H7WQJf
via IFTTT
No comments:
Post a Comment