പ്രസവത്തിനിടെ കുഞ്ഞ് രണ്ടായി മുറിഞ്ഞുപോയ സംഭവത്തില്‍ നഴ്‌സ് അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

പ്രസവത്തിനിടെ കുഞ്ഞ് രണ്ടായി മുറിഞ്ഞുപോയ സംഭവത്തില്‍ നഴ്‌സ് അറസ്റ്റില്‍

ജയ്പൂര്‍: പ്രസവത്തിനിടെ കുഞ്ഞ് രണ്ടായി മുറിഞ്ഞ സംഭവത്തില്‍ നഴ്‌സ് അറസ്റ്റില്‍. അമൃത് ലാല്‍ എന്ന നഴ്‌സാണ് അറസ്റ്റിലായത്. ഇയാളാണ് കുഞ്ഞിനെ പ്രസവത്തിനിടെ ശക്തമായി പുറത്തേക്ക് വലിച്ചതെന്ന് പൊലീസ് പറയുന്നു. അമൃത് ലാലിനും ജൂജാഹര്‍ സിംഗിനുമെതിരെ കൊലപാതക കുറ്റം ചുമത്തിയതായും പൊലീസ് അറിയിച്ചു.

സംഭവത്തില്‍ സഹായിയായ ജൂജാഹര്‍ സിംഗ് എന്ന നഴ്‌സ് ഒളിവിലാണ്. കൃത്യവിലോപം നടത്തിയെന്നാരോപിച്ച് ഇരുവരെയും നേരത്തെ ആശുപത്രിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയായിരുന്നു.

രാജസ്ഥാനിലെ ജയ്‌സാല്‍മര്‍ ജില്ലയിലെ രാംഗഢിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ആശുപത്രിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കുഞ്ഞിന്റെ അമ്മ ദീക്ഷ കന്‍വാറും പിതാവ് തിലോക് ഭാട്ടിയും രംഗത്തെത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

പിഴവ് സംഭവിച്ചിട്ടും മറ്റാരെയും അറിയിക്കാതെ കുഞ്ഞിന്റെ പുറത്തു വന്ന ഭാഗം മറയ്ക്കാനാണ് അമൃത് ലാല്‍ ശ്രമിച്ചത്. മാത്രമല്ലം, യുവതി പ്രസവിച്ചുവെന്നും ഭാര്യയുടെ നില ഗുരുതരമാണെന്നുമാണ് ഭര്‍ത്താവിനെ അറിയിച്ചത്. ഇതോടെ ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ദീക്ഷയെ ഉമൈദ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്.

കരളിന് സാരമായ തകരാര്‍ സംഭവിച്ചിരുന്നുവെന്നും കുട്ടിയുടെ കാല് ഒടിഞ്ഞിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മൂന്ന് ഭാഗമായാണ് തനിക്ക് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ അറിയിച്ചു.



from mangalam.com http://bit.ly/2RGQAMW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages