ന്യൂഡൽഹി: 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമെന്ന് വിശേഷിപ്പിക്കുപ്പെടുന്ന ഉത്തർപ്രദേശിലെ എസ്.പി ബി.എസ്.പി സഖ്യം പ്രഖ്യാപിച്ചു. കോൺഗ്രസിനെ ഒഴിവാക്കിയാണ് സഖ്യം പ്രഖ്യാപിച്ചത്. എസ്.പി.യും ബി.എസ്.പിയും 38 സീറ്റുകളിൽ മത്സരിക്കും. സഖ്യ പ്രഖ്യാപനത്തിനിടെ മായാവതി ബി.ജെ.പിയ്ക്കും കോൺഗ്രസിനുമെതിരെ രൂക്ഷമായ വിമർശനമുയർത്തി. അമേഠിയിലും റായ്ബറേലിയിലും സഖ്യത്തിന് സ്ഥാനാർത്ഥികളുണ്ടാവില്ല. ഈ സീറ്റുകൾ കോൺഗ്രസിനായി ഒഴിച്ചിട്ടിരിക്കുകയാണെന്ന് മായാവതി പ്രഖ്യാപിച്ചു. രാഷ്ട്രീയ നയങ്ങളുടെ കാര്യങ്ങളിൽ കോൺഗ്രസും ബി.ജെ.പിയും ഒരുപോലെയാണെന്ന് മായാവതി ആരോപിച്ചു. പ്രതിരോധ ഇടപാടുകളിലെ അഴിമതി പോലുള്ള വിഷയങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. നേരത്തെ കോൺഗ്രസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിൽ ഇപ്പോഴുള്ളത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും മായാവതി വ്യക്തമാക്കി. കഴിഞ്ഞ വർഷമാണ് അഭിപ്രായഭിന്നതകൾ മാറ്റിവെച്ച് എസ് പിയും ബി എസ് പിയും കൈകോർത്തത്. സഖ്യം മൂന്ന് ഉപതിരഞ്ഞെടുപ്പുകളിൽ വിജയം നേടുകയും ചെയ്തിരുന്നു. ഈ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിനെയും സംയുക്തമായി നേരിടാൻ എസ് പിയും ബി എസ് പിയും തീരുമാനിച്ചിരിക്കുന്നത്. content highlights:SP-BSP Alliance,press conference
from mathrubhumi.latestnews.rssfeed http://bit.ly/2D58gJX
via
IFTTT
No comments:
Post a Comment