ജനത്തെ വലച്ച് പണിമുടക്ക്... മോഡിയുടെ സംവരണ തത്വത്തിന് പിന്നില്‍... അലോക് വര്‍മ്മ വീണ്ടും സിബിഐ കസേരയില്‍... പ്രധാന വാര്‍ത്തകളിലൂടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 8, 2019

ജനത്തെ വലച്ച് പണിമുടക്ക്... മോഡിയുടെ സംവരണ തത്വത്തിന് പിന്നില്‍... അലോക് വര്‍മ്മ വീണ്ടും സിബിഐ കസേരയില്‍... പ്രധാന വാര്‍ത്തകളിലൂടെ

മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയില്ല, സെക്രട്ടറിമാരും പണിമുടക്കില്‍.; സംസ്ഥാനത്ത് പൊതുപണിമുടക്ക് പൂര്‍ണ്ണം, ഉത്തരേന്ത്യയില്‍ ഭാഗികം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണം. സെക്രട്ടേറിയറ്റിനെയും പണിമുടക്ക് ബാധിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ പോലും മുടങ്ങാതെ ജോലിക്കെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും രാവിലെ 10.30 നും ഓഫീസില്‍ എത്തിയിട്ടില്ല. വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരും ജോലിക്ക് ഹാജരായില്ല. ബി.എം.എസ് ഒഴികെയുള്ള സംഘടനകള്‍ എല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സെക്രട്ടേറിയറ്റില്‍ ഹാജര്‍നില വളരെ കുറവാണെന്നാണ് പ്രാഥമിക വിവരം.
[IMG]

10 ശതമാനം സാമ്പത്തീക സംവരണം സവര്‍ണ്ണവോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ : ബിജെപിയ്ക്ക് പാഠമായത് ഹിന്ദിഹൃദയഭൂമിയിലെ തോല്‍വി

ന്യൂഡല്‍ഹി: ഉയര്‍ന്ന വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലിക്കും സവര്‍ണ്ണജാതിക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രം തീരുമാനം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കം. ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് പുതിയ സൗഹൃദങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍.
[IMG]

പാതിരാ നാടകം കഴിഞ്ഞു: കേന്ദ്രത്തിന് കനത്ത തിരിച്ചടി; അലോക് വര്‍മ്മയെ മാറ്റാനാവില്ലെന്ന് സുപ്രീം കോടതി

ന്യുഡല്‍ഹി: അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കി. അലോക് വര്‍മ്മയെ വീണ്ടും ഡയറക്ടര്‍ ആയി നിയമിച്ചു. സി.ബി.ഐ ഡയറക്ടറെ മാറ്റിയ നടപടി നിയമപരമായും പിഴവാണെന്നും നിയമത്തിലെ ഏറ്റവും തെറ്റായ നടപടിയാണ് കേന്ദ്രം ചെയ്തിരിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. സെലക്ഷന്‍ കമ്മിറ്റിയുടെ അനുമതി ഇല്ലാതെയാണ് അലോക് വര്‍മ്മയെ നീക്കിയത് എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി റദ്ദാക്കിയത്.
[IMG]

ഹര്‍ത്താല്‍ അക്രമം; ശബരിമല കര്‍മ്മ സമിതി നേതാക്കളായ സെന്‍കുമാറിനും രാധാകൃഷ്ണനും ഹൈക്കോടതി നോട്ടീസ്

കൊച്ചി: ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ ഈ മാസം മൂന്നിന് നടന്ന ഹര്‍ത്താലില്‍ വ്യാപക അക്രമമാണ് സംസ്ഥാനത്ത് നടന്നത്. വ്യാപകമായി പൊതുമുതല്‍ നശിപ്പിച്ച ഹര്‍ത്താലില്‍ സ്വകാര്യ വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. പോലീസ് സ്‌റ്റേഷനുകള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ ആക്രമണമുണ്ടായി. ഹര്‍ത്താലിലുണ്ടായ നാശനഷ്ടം ശബരിമല കര്‍മ്മ സമിതി നേതാക്കളില്‍ നിന്ന് ഈടാക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.
[IMG]

ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം രാജിവച്ചു; രാജി മൂന്നു വര്‍ഷം കൂടി കാലാവധി ശേഷിക്കേ

വാഷിംഗ്ടണ്‍: ലോക്ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം രാജിപ്രഖ്യാപിച്ചു. അടുത്ത മാസം രാജിവയ്ക്കുമെന്നാണ് ജിം അറിയിച്ചിരിക്കുന്നത്. കാലാവധി അവസാനിക്കാന്‍ മൂന്നു വര്‍ഷം കൂടി ശേഷിക്കേയാണ് രാജി. പകരം ഇടക്കാല പ്രസിഡന്റായി ലോകബാങ്ക് സിഇഒ ക്രിസ്റ്റലീന ജോര്‍ജീവ ഫെബ്രുവരി ഒന്നിന് ചുമതലയേല്‍ക്കും.



from mangalam.com http://bit.ly/2RdcUya
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages