ഡെറാഡൂണ്‍: പാര്‍ട്ടി പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസില്‍ ബി.ജെ.പി മുന്‍ ജനറല്‍ സെക്രട്ടറി സഞ്ജയ് കുമാര്‍ അറസ്റ്റില്‍. ബി.ജെ.പിയുടെ ഉത്തരാഖണ്ഡ് ജനറല്‍ സെക്രട്ടറിയാണ് സഞ്ജയ് കുമാര്‍. ഇയാള്‍ക്കെതിരെ യുവതി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
ജോലി വാഗ്ദാനം ചെയ്ത് ഡെറാഡൂണിലെ ബല്‍ബീറിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. യുവതിക്ക് ഇയാള്‍ ലൈംഗിക സന്ദേശങ്ങള്‍ അയയ്ക്കുന്നതും പതിവായിരുന്നു. ഇയാള്‍ക്കെതിരെ യുവതി പാര്‍ട്ടിയില്‍ പരാതി പറയുമ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്.
പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഇയാളെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അതേസമയം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ല. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂടിയായ സഞ്ജയ് ഏഴ് വര്‍ഷമായി ബി.ജെ.പിയുടെ സംഘടനാ സ്ഥാനങ്ങള്‍ കൈയാളുന്നുണ്ട്.
from mangalam.com http://bit.ly/2C5nkW9
via IFTTT
No comments:
Post a Comment