ഇരുട്ടിന്റെ മറവില്‍ ശബരിമലയില്‍ ആളെ എത്തിക്കുന്നത് ഭീരുത്വം- ജി. മാധവന്‍ നായര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

ഇരുട്ടിന്റെ മറവില്‍ ശബരിമലയില്‍ ആളെ എത്തിക്കുന്നത് ഭീരുത്വം- ജി. മാധവന്‍ നായര്‍

ഹൈദരാബാദ്: ഇരുട്ടിന്റെ മറവിൽ യുവതികളെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചത് ഭീരുത്വമെന്ന് മുൻ ഐഎസ്ആർഒ ചെയർമാൻ ജി. മാധവൻ നായർ. ഇത് സർക്കാർ സ്പോൺസർ ചെയ്ത നടത്തിയതാണെന്നും അടുത്തിടെ ബിജെപിയിൽ ചേർന്ന മാധവൻനായർ കുറ്റപ്പെടുത്തി. ഇത് ആർക്കും ചെയ്യാവുന്ന കാര്യമാണ്. ഓപ്പറേഷൻ നടന്നത് അർധ രാത്രിയിലാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിക്ക് ശേഷവും ആദ്യത്തെ സംഘർഷത്തിന് ശേഷം ശബരിമലയിൽ ശാന്തമായ അന്തരീക്ഷം പുലർന്നതാണ്. അത് നശിപ്പിച്ചു. 50 വയസ്സിന് താഴെയുള്ള സ്ത്രീകൾ ശബരിമലയിൽ കയറാൻ പാടില്ല എന്നത് പാരമ്പര്യമായി പുലർന്നുവന്ന ആചാരമാണ്. അവിടെ എത്തുന്ന ഭക്തരും അത് പാലിക്കണം. അതിൽ ഭരണഘടനാപരമായി ഒന്നും ഉൾപ്പെട്ടിട്ടുള്ളതായി ഞാൻ കരുതുന്നില്ല. സിഖുകാരോ, മുസ്ലിങ്ങളോ, ക്രിസ്ത്യാനികളെയോ നോക്കുക, അവർക്കും അവരുടേതായ ആചാരങ്ങളുണ്ട്, ഇതിൽ കോടതിയോ സർക്കാരോ ഇടപെടുന്നില്ല. എന്തുകൊണ്ടാണ് ഹിന്ദു സമൂഹം മാത്രം ലക്ഷ്യമാകുന്നത്. ഇത് ഒരു രാഷ്ട്രീയ അജണ്ടയാണ്-മാധവൻ നായർ പറഞ്ഞു. പ്രളയാനന്തര പുനർനിർമാണത്തിലാണ് സർക്കാർ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. പുനർനിർമാണവും പുനരധിവാസവും ഒച്ചിഴയുന്ന വേഗത്തിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു ബിജെപിയിൽ ചേർന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പാർട്ടിയുമായി ഏറെക്കാലമായി സഹകരിച്ചു വരുകയായിരുന്നു, ഔദ്യോഗികമായി അംഗത്വം എടുത്തത് അമിത് ഷാ കേരളത്തിലെത്തിയപ്പോൾ മാത്രമാണ് എന്നേയുള്ളൂ-അദ്ദേഹം കൂട്ടിച്ചേർത്തു Content Highlights:G Madhavan Nair, Sabarimala Issue, Temple Entry


from mathrubhumi.latestnews.rssfeed http://bit.ly/2QlO2ix
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages