മലപ്പുറം:ചാരായം വാറ്റുന്നതിനിടെ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെന്റ് ചെയ്തു. മലപ്പുറം ചുങ്കത്തറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഇൻസ്പെക്ടറായ സുനിൽ കമ്മത്തിനെ കഴിഞ്ഞ ദിവസം എക്സൈസ് സംഘം പിടികൂടിയിരുന്നു. രാത്രി ആളൊഴിഞ്ഞ വീട്ടിൽ ചാരായം വാറ്റുന്നതിനിടെയായിരുന്നു റെയ്ഡും അറസ്റ്റും. ഇത് കമ്മത്തിന്റെ ഭാര്യയുടെ പേരിലുള്ള വീടും സ്ഥലവുമാണ്. ആൾതാമസമില്ലാതിരുന്ന വീട്ടിൽ രാത്രി സമയങ്ങളിൽ വെളിച്ചവും ആളനക്കവും കണ്ടതോടെ നാട്ടുകാർക്ക് സംശയം തോന്നി. നിരീക്ഷണം ശക്തമാക്കിയതോടെ ഹെൽത്ത് ഇൻസ്പെക്ടർ വ്യാജ വാറ്റ് ഉണ്ടാക്കുന്നതായി മനസിലാക്കിയ നാട്ടുകാർ എക്സൈസിൽ വിവരം അറിയിക്കുകയായിരുന്നു. 30 ലിറ്റർ വാഷും രണ്ട് ലിറ്റർ ഛാരായവും പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളിൽ സജീവമാണ്. ഇതിന്റെ ഭാഗമായി സ്കൂളുകളിൽ ക്ലാസുകളെടുക്കാൻ പോകാറുണ്ട്. Content Highlight: fake liquor making; health inspector sunil kammath suspended
from mathrubhumi.latestnews.rssfeed http://bit.ly/2TsClbx
via
IFTTT
No comments:
Post a Comment