14 വര്‍ഷം കോമയില്‍ കഴിഞ്ഞ യുവതി പ്രസവിച്ചു: സിനിമാ കഥയെ വെല്ലുന്ന ജിവിതത്തിന് ഉത്തരം തേടി പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

14 വര്‍ഷം കോമയില്‍ കഴിഞ്ഞ യുവതി പ്രസവിച്ചു: സിനിമാ കഥയെ വെല്ലുന്ന ജിവിതത്തിന് ഉത്തരം തേടി പോലീസ്

അരിസോണ: പതിനാല് വർഷം കോമയിൽ കഴിഞ്ഞ യുവതി കഴിഞ്ഞ ദിവസം ആൺകുഞ്ഞിന് ജന്മം നൽകി. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. യുവതിയെ പീഡിപ്പിച്ചത് ആരാണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. അരിസോണയിലെ ആരോഗ്യ പരിപാലന കേന്ദ്രമാണ് യുവതിയെ ശുശ്രൂഷിച്ചുവരുന്നത്. ഇവിടുത്തെ ജീവനക്കാർക്ക് യുവതി പ്രസവിക്കും വരെ അവർ ഗർഭിണിയാണെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. യുവതിയുടെ സമീപത്തുണ്ടായിരുന്ന നഴ്സാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുട്ടി പുറത്തുവരും വരെ ഇവർക്കും യുവതി ഗർഭിണിയാണെന്ന കാര്യം മനസിലായിരുന്നില്ല. ഇത് ജീവനക്കാരുടെ വീഴ്ച്ചയാണെന്ന് വിലയിരുത്തലിലാണ് പോലീസ്. ആരോഗ്യ കേന്ദ്രത്തിലെ പുരുഷ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ പ്രഥമികാന്വേഷണം. ആരാണ് യുവതിയെ പീഡിപ്പിച്ചതെന്നറിയാൻ കുട്ടിയുടെ ഡിഎൻഎ അടക്കമുള്ളവ പോലീസ് പരിശോധിക്കും. ഇവ ആരോഗ്യ കേന്ദ്രത്തിലെ പുരുഷ ജീവനക്കാരുടെ ഡിഎൻഎയുമായി ഒത്തുനോക്കി യുവതിയെ പീഡിപ്പിച്ചതാരെന്ന് കണ്ടെത്തുകയാണ് പോലീസിന്റെ നീക്കം. ഈ കഥ പെഡ്രോ അൽമോറ്റവർ അന്നേ പറഞ്ഞു അരിസോണ യുവതിയെക്കുറിച്ചുള്ള വാർത്ത വായിക്കുമ്പോൾ പെഡ്രോ ആൽമോതാവർ എന്ന സ്പാനിഷ് സംവിധായകന്റെ ടോക്ക് ടു ഹെർ എന്ന സിനിമ ഓർമ്മ വരുന്നവരുണ്ടാകും. ഇതിലെ പ്രധാന കഥാപാത്രമായ ആലിസിയ കോമയിൽ ആയിരിക്കെ ബലാത്സംഗം ചെയ്യപ്പെടുന്നുണ്ട്. ചാപിള്ളയ്ക്ക് ജന്മം നൽകുന്ന അലിസിയ പിന്നീട് ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചുവരുന്നുണ്ട്. നടക്കാനും നൃത്തം ചെയ്യാനും സാധിക്കുന്ന ആലിസിയയെ പ്രേക്ഷകർക്ക് കാണിച്ചു തന്ന ശേഷമാണ് സിനിമ അവസാനിക്കുന്നത്. Content Highlight: woman who allegedly gave birth while in coma


from mathrubhumi.latestnews.rssfeed http://bit.ly/2VwY18c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages