തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചതിനെതിരെ ശബരിമല കർമസമിതി പ്രഖ്യാപിച്ച ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായിസമിതി. സംഘടനയുടെ കീഴിലുള്ളവർ കടകൾ തുറക്കുമെന്നും സമിതി വ്യക്തമാക്കി. വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹർത്താലിനോട് സഹകരിക്കില്ലെന്ന് പ്രസിഡന്റ് ടി. നസീറുദ്ദീൻ അറിയിച്ചു. ഹർത്താലിനോട് സഹകരിക്കില്ലെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് മിഠായിത്തെരുവിലടക്കം കടകൾ തുറക്കുമെന്നും അവർ വ്യക്തമാക്കി. തുടർച്ചയായി ഹർത്താലുകൾ വന്നതോടെ ഇനി ഹർത്താലുകളോട് സഹകരിക്കേണ്ടതില്ലെന്ന് വ്യാപാരികൾ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് വ്യാഴാഴ്ചത്തെ ഹർത്താലിനോട് സഹകരിക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത്. വ്യാഴാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ശബരിമല കർമസമിതി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹർത്താലിന് പിന്തുണ നൽകുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. Contentn Highlights:Merchants said they dont co-operate tomorrow Hartal
from mathrubhumi.latestnews.rssfeed http://bit.ly/2Sx8zT8
via
IFTTT
No comments:
Post a Comment