ന്യൂഡൽഹി: ഫ്ളിപ്കാർട്ട് സ്ഥാപകരിലൊരാളായ സച്ചിൻ ബൻസാൽ മുൻകൂർ നികുതിയായി 699 കോടി ആദായ നികുതി വകുപ്പിന് നൽകി. യുഎസ് റീട്ടെയിൽ ഭീമനായ വാൾമാർട്ടിന് ഓഹരി വിറ്റപ്പോൾ ലഭിച്ച വരുമാനത്തിന്റെ മൂലധന നേട്ടനികുതി ഉൾപ്പടെയാണിത്. 2018-19 സാമ്പത്തിക വർഷത്തേയ്ക്കുള്ള അഡ്വാൻസ് ടാക്സ് ഇനത്തിലാണ് ഇത്രയും തുക അടച്ചത്. സച്ചിന്റെ പങ്കാളിയും ഫ്ളിപ്കാർട്ടിന്റെ സഹസ്ഥാപകനുമായ ബിന്നി ബെൻസാൽ തനിക്ക് ലഭിച്ച എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പിൽനിന്ന് ലഭിച്ച വിവരം. ഫ്ളിപ്കാർട്ടിന്റെ ഇടപാടുമായി ബന്ധപ്പെട്ട് എത്ര തുക ലഭിച്ചുവെന്ന് വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് ഓഹരി ഉടമകൾക്ക് നോട്ടീസ് അയച്ചിരുന്നു. സിംഗപൂരിൽ രജിസ്റ്റർ ചെയ്ത കമ്പനിയായ ഫ്ളിപ്കാർട്ടിന്റെ പ്രധാന ഓഹരി ഉടമകൾ സോഫ്റ്റ് ബാങ്കും ഇ ബേയുമായിരുന്നു. ഹ്രസ്വകാല മൂലധന നേട്ടത്തിനുള്ള നികുതിയായിരിക്കും ഇവർക്ക് നൽകേണ്ടിവരിക. ഇതുപ്രകാരം പരമാവധി 40 ശതമാനമാണ് നികുതി നൽകേണ്ടിവരിക. എന്നാൽ ഇരട്ട നികുതി ഒഴിവാക്കൽ കരാർ പ്രകാരം 20 ശതമാനം നികുതി നൽകിയാൽ മതിയാകും. content highlight: Sachin Bansal pays Rs 699 crore advance tax
from mathrubhumi.latestnews.rssfeed http://bit.ly/2GQNS36
via
IFTTT
No comments:
Post a Comment