എരുമേലി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നാല് തീര്‍ത്ഥാടകര്‍ ഇരുമുടിക്കെട്ട് ഉപേക്ഷിച്ച് മടങ്ങി. 200 കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ച് എരുമേലി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ എത്തിയാണ് യാത്ര അവസാനിപ്പിച്ചത്. ക്ഷേത്രത്തിനു മുമ്പില്‍ മാലയൂരി ഇരുമുടിയും അവിടെ ഉപേക്ഷിച്ചാണ് മടങ്ങിയത്.
നെയ്യാറ്റിന്‍കരയില്‍ നിന്നെത്തിയ ബാബു, സുനില്‍, സുഭാഷ്, അനില്‍ എന്നി തീര്‍ത്ഥാടകരാണ് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ യാത്ര അവസാനിപ്പിച്ചത്. ശബരിമലയിലെ യുവതീ പ്രവേശനത്തോടെ ക്ഷേത്രത്തിന്റെ പരിപാവനതയെ ബാധിച്ചെന്ന കാരണത്താലാണ് മടങ്ങുന്നതെന്ന് ഇവര്‍ വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെയാണ് കോഴിക്കോട് സ്വദേശിനിയായ ബിന്ദുവും, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി കനക ദുര്‍ഗ്ഗയും സന്നിധാനത്ത് ദര്‍ശനം നടത്തിയത്. ദര്‍ശനം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പിന്നാലെ മുഖ്യമന്ത്രി പിണറായി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
from mangalam.com http://bit.ly/2AkMT5B
via IFTTT
No comments:
Post a Comment