'പശു ക്ഷേമ സെസ്' ഏര്‍പ്പെടുത്തി യു.പി സര്‍ക്കാര്‍; അലഞ്ഞുതിരിയുന്ന പശുക്കള്‍ക്ക് സുരക്ഷയൊരുക്കാനെന്ന് വിശദീകരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 2, 2019

'പശു ക്ഷേമ സെസ്' ഏര്‍പ്പെടുത്തി യു.പി സര്‍ക്കാര്‍; അലഞ്ഞുതിരിയുന്ന പശുക്കള്‍ക്ക് സുരക്ഷയൊരുക്കാനെന്ന് വിശദീകരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പുതിയ സെസ് കൊണ്ടുവന്ന് സര്‍ക്കാര്‍. ടോള്‍ ടാക്‌സിലും എക്‌സൈസിലും ഒരു ശതമാനം 'പശു ക്ഷേമ സെസ്' ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിനു പുറമേ 'മണ്ഡി' ഫീ സെസ് ഒരു ശതമാനത്തില്‍ നിന്നും രണ്ടു ശതമാനമായി ഉയര്‍ത്തും. കൂടാതെ പൊതുമേഖല സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ നിര്‍മ്മാണ ഏജന്‍സികളുടെയും ലാഭത്തില്‍ 0.50 ശതമാനവും പശു സെസ് ഏര്‍പ്പെടുത്തും.

സംസ്ഥാനത്ത് അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ക്ക് താല്‍ക്കാലിക സംരക്ഷ കേന്ദ്രം ഒരുക്കുന്നതിനാണ് സെസ് ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചത്. തെരുവില്‍ അലഞ്ഞുതിരിയുന്ന പശുക്കളുടെ കാര്യത്തില്‍ ഇതോടെ ശാശ്വത പരിഹാരമാകുമെന്ന് ഊര്‍ജമന്ത്രി ശ്രീകാന്ത് ശര്‍മ്മയും മൃഗസംരക്ഷണ മന്ത്രി എസ്.പി സിംഗ് ബെഗലും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വാഹനാപകടങ്ങളില്‍ നഷ്ടപരിഹാരം അടക്കമുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് 75 ജില്ലകളില്‍ സ്പെഷ്യലൈസ്ഡ് മോട്ടോര്‍ ആക്‌സിഡന്റ് കോംപെന്‍സേഷന്‍ ട്രിബ്യൂണലുകള്‍ തുടങ്ങാന്‍ തീരുമാനമായി.



from mangalam.com http://bit.ly/2Ss17Zk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages