ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ല: പിന്തുണയുമില്ലെന്ന് ശ്രീധരന്‍പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 2, 2019

ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ല: പിന്തുണയുമില്ലെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. സന്നിധാനത്ത് യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിന് ബിജെപി പിന്തുണ നല്‍കില്ലെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു. അതേസമയം രണ്ട് ദിവസം പ്രതിഷേധ ദിനം ആചരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.

യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ഇന്നുണ്ടായത് ജനാധിപത്യ പ്രതിഷേധം മാത്രമാണെന്നും ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് പറഞ്ഞു. ഹര്‍ത്താല്‍ എന്നൊരാശയം ഉടലെടുക്കുകയാണെങ്കില്‍ അറിയിക്കുമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

ശബരിമല കര്‍മ്മസമിതിയാണ് ശബരിലയില്‍ യുവതിപ്രവേശനം നടന്നതിന് പിന്നാലെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹൈന്ദവ വിശ്വാസികളോട് ക്ഷമ പറയണമെന്നും, മുധ്യമന്ത്രി രാജിവയ്ക്കണമെന്നും അയ്യപ്പകര്‍മ്മ സമിതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജിയ്ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കുമെന്നും അയ്യപ്പകര്‍മ്മ സമിതി അറിയിച്ചു.



from mangalam.com http://bit.ly/2AsmBhG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages