മാവേലിക്കര: ശബരിമല യുവതിപ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ശബരിമല കര്‍മ്മ സമിതിയുടെ അക്രമം. കട അടപ്പിക്കാനെത്തിയ ശബരിമല കര്‍മസമിതിയുടെ ഒരുസംഘം പ്രവര്‍ത്തകര്‍ അംഗപരിമിതനായ ജയപ്രകാശി (17)നേയും അമ്മ സുശീലയെയും ആക്രമിച്ചു.
മാവേലിക്കര ബുദ്ധ ജംഗ്ഷനില്‍ ചായക്കട നടത്തുന്ന പളനി എന്നയാളുടെ ഭാര്യയും മകനുമാണ് സുശീലയും ജയപ്രകാശും. ചായക്കട തുറന്നുവച്ചതിന് എതിരെ ആയിരുന്നു പ്രതിഷേധം. തയ്യാറാക്കി വച്ചിരുന്ന പലഹാരങ്ങളും അലമാരയും ഉപകരണങ്ങളും കര്‍മ്മസമിതി പ്രവര്‍ത്തകര്‍ നശിപ്പിച്ചു. ചായക്കട പൂര്‍ണ്ണമായും തകര്‍ത്തു.
തിരുവല്ല നഗരത്തിലും ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകളെത്തി നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചു. തിരുവല്ലയിലെ കടകള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുകയാണ്. പത്തനംതിട്ടയിലും തുറന്നിരുന്ന കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ചു. ജില്ലയില്‍ പലയിടത്തും തുറന്നിരുന്ന കടകള്‍ സംഘമായെത്തിയ ശബരിമല കര്‍മ്മസമിതിക്കാര്‍ അടിച്ചുതകര്‍ക്കുകയാണ്.
from mangalam.com http://bit.ly/2SxNM1I
via IFTTT
No comments:
Post a Comment