മാരാമൺ: 124-ാമത് മാരാമൺ കൺവെൻഷനിൽ പൊതുയോഗ സമയങ്ങളിൽ മാറ്റം. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടാണ് പൊതുയോഗങ്ങളിൽ ക്രമീകരണമുണ്ടായതെന്നാണ് റിപ്പോർട്ട്. രാത്രികാലങ്ങളിൽ നടത്തിയിരുന്ന പൊതുയോഗങ്ങൾ വൈകുന്നേരം അഞ്ച് മുതൽ ആറ് വരെയാക്കിയാണ് സമയ ക്രമീകരണം. കഴിഞ്ഞ വർഷങ്ങളിൽ കൺവെൻഷനിലെ രാത്രിയോഗങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഇതിനെ ചോദ്യം ചെയ്ത് സഭയ്ക്കകത്തും ചിലർ കോടതിയിയേയും സമീപിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് സമയ ക്രമീകരണത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. അതേ സമയം രാവിലെയും ഉച്ചയ്ക്കുമുള്ള യോഗങ്ങളുടെ സമയത്തിൽ മാറ്റമില്ല. ശബരിമല സത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കൺവെൻഷനിലെ രാത്രിയോഗങ്ങളിലേക്ക് പ്രവേശനം ആവശ്യപ്പെട്ട് സ്ത്രീകൾ രംഗത്തെത്തുമെന്ന അഭ്യൂഹങ്ങൾ പരന്നതോടെയാണ് സമയക്രമീകരണത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. വൈകീട്ട് 6.30 നുള്ള യോഗങ്ങളിലും സ്ത്രീകൾക്ക് പങ്കെടുക്കാം. രാത്രിയോഗങ്ങൾ പമ്പാമണപ്പുറത്തുനിന്ന് മാറ്റി കോഴഞ്ചേരി മാർത്തേമാ പള്ളിയിൽ ക്രമീകരിക്കും. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മകളിൽ ഒന്നാണ് മാരാമൺ കൺവെൻഷൻ. എട്ട് ദിവസം നീണ്ടുനിൽക്കുന്ന മാരാമൺ കൺവെൻഷൻ പമ്പാ തീരത്തെ മണപ്പുറത്താണ് നടക്കുന്നത്. Content Highlights:Maramon Convention Changed Night Sections Due to Women Entry
from mathrubhumi.latestnews.rssfeed http://bit.ly/2HlMJAU
via
IFTTT
No comments:
Post a Comment