അയർക്കുന്നം: കാണാതായ പെൺകുട്ടിക്കായുള്ള അന്വഷണത്തിൽ ആദ്യം പിടിയിലായത് വേട്ടക്കാരൻ... ഇയാളെ ചോദ്യംചെയ്ത് തുടങ്ങുമ്പോൾ ഇത് കൊലപാതകത്തിലേക്കെത്തുമെന്ന് പോലീസും കരുതുയിരുന്നില്ല. തുടക്കത്തിൽ പതറാതെ പിടിച്ചുനിന്ന പ്രതി 12 മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ നടത്തിയ വെളിപ്പെടുത്തൽ അന്വേഷണ സംഘത്തെയും ഞെട്ടിച്ചു. പ്രതിക്ക് വീട്ടുകാരുമായുള്ള അടുപ്പം പെൺകുട്ടിയിലേക്കെത്തുകയായിരുന്നു. മൊബൈൽ ഫോണിലൂടെ ബന്ധം ദൃഢമാക്കിയ ഇയാൾ പെൺകുട്ടിയെ താമസസ്ഥലത്തെത്തിച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതാകുന്നത്. വെള്ളിയാഴ്ച രാവിലെ വീട്ടുകാർ അയർക്കുന്നം പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തി. ഉടൻ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് വന്നതും പോയതുമായ കോളുകൾ പരിശോധിച്ച പോലീസ്, വ്യാഴാഴ്ച ഉച്ചയോടെ വന്നകോളുകൾ പിന്തുടർന്നു. വെള്ളിയാഴ്ച വൈകീട്ടോടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ അന്വേഷണം അജേഷിലേക്ക് നീളുകയായിരുന്നു. വീട്ടുകാരുമായി അടുപ്പമുണ്ടായിരുന്ന ഇയാൾ വീട്ടിലെത്താറുണ്ടായിരുന്നുവെന്നും പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചിരുന്നുവെന്നും കണ്ടെത്തിയ പോലീസ്, തിരോധാനത്തിന് പിന്നിൽ അജേഷിന് വ്യക്തമായ പങ്കുണ്ടെന്ന നിഗമനത്തിലെത്തി. ഇതോടെ ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചു. കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ.മധുസൂദനൻ, കോട്ടയം ഈസ്റ്റ് സി.ഐ. ടി.ആർ.ജിജു, അയർക്കുന്നം എസ്.ഐ.അനുപ് ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഒടുവിൽ പിടിച്ചുനിൽക്കാനാകാതെ കൊലപാതക വിവരവും മൃതദേഹം കുഴിച്ചുമൂടിയതും അജേഷ് വെളിപ്പെടുത്തുകയായിരുന്നു. Content Highlight: 15 years old girl murder case
from mathrubhumi.latestnews.rssfeed http://bit.ly/2RCIVzR
via
IFTTT
No comments:
Post a Comment