സമരത്തിന്റെ മറവിലെ അക്രമങ്ങളില്‍ അപലപിച്ച് കോടിയേരി; 'അക്രമ സംഭവങ്ങളുടെ എണ്ണം നോക്കിയല്ല സമരം വിജയിക്കുന്നത്'; പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 9, 2019

സമരത്തിന്റെ മറവിലെ അക്രമങ്ങളില്‍ അപലപിച്ച് കോടിയേരി; 'അക്രമ സംഭവങ്ങളുടെ എണ്ണം നോക്കിയല്ല സമരം വിജയിക്കുന്നത്'; പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

തിരുവനന്തപുരം: രാജ്യവ്യാപകമായി തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്കിനിടെയുണ്ടായ അക്രമസംഭവങ്ങളെ തള്ളിപ്പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരത്തിന്റെ മറവിലെ അക്രമങ്ങളില്‍ അപലപിച്ച കോടിയേരി, അക്രമ സംഭവങ്ങളുടെ എണ്ണം നോക്കിയല്ല സമരം വിജയിക്കുന്നതെന്നും പറഞ്ഞു.

എത്രത്തോളം തൊഴിലാളികളെ ബോധവത്കരിച്ച് പണിമുടക്കില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കുന്നോ അതാണ് സമരത്തിന്റെ വിജയം. സമരത്തിന് എതിരായി നില്‍ക്കുന്ന ആളുകളെ കൂടി മാറി ചിന്തിപ്പിക്കുന്ന രീതിയിലായിരിക്കണം സമരം. സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി.

ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ പണിമുടക്കിന്റെ ശോഭ കെടുത്തും. അക്രമത്തെ കുറിച്ച് സംയുക്ത സമരസമിതി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സമരപ്പന്തലിന് സമീപം പ്രവര്‍ത്തിച്ച എസ്.ബി.ഐയുടെ ക്രഷറി ബാങ്ക് രാവിലെ സമരക്കാര്‍ അടിച്ചുതകര്‍ത്തിരുന്നു. കോടിയേരിയുടെ പ്രസംഗം തുടങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു ആക്രമണം.

ഒറ്റപ്പെട്ട അക്രമ സംഭവങ്ങളൊഴിച്ചാല്‍ പണിമുടക്ക് പൂര്‍ണ്ണ വിജയത്തിലേക്കാണ് പോകുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. മൂന്നു മാസം മുന്‍പ് പ്രഖ്യാപിച്ചതാണ് പണിമുടക്ക്. തൊട്ടതിനും പിടിച്ചതിനുമൊക്കെ ഹര്‍ത്താല്‍ നടത്തി സമരങ്ങളെ ദുര്‍ബലമാക്കുന്ന പ്രവണത ഇന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അക്രമങ്ങളെ അപലപിച്ച് സി.പി.ഐ നേതാവ് സി.ദിവാകരനു രംഗത്തെത്തി. അക്രമമുണ്ടായ സാഹചര്യം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും ഡിസിപി വ്യക്തമാക്കി.



from mangalam.com http://bit.ly/2FhTUIu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages