രാജ്യത്തെ ഞെട്ടിച്ച പെണ്‍വാണിഭ കേസില്‍ വൈദികന് 30 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിച്ചു. കടലൂരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വൈദികനടക്കം 16 പ്രതികളെയാണ് ശിക്ഷിച്ചത്. വൈദികന് മുപ്പത് വര്‍ഷം തടവാണ് ലഭിച്ചത്. രണ്ട് പ്രതികള്‍ക്ക് നാല് ജീവപര്യന്തവും ഒരാള്‍ക്ക് മൂന്ന് ജീവപര്യന്തവും ആറ് പേര്‍ക്ക് ഇരട്ട ജീവപര്യന്തവും അഞ്ച് പേര്‍ക്ക് പത്ത് വര്‍ഷം കഠിന തടവും ശിക്ഷ ലഭിച്ചു. കടലൂരിലെ മഹിളാകോടതി ജഡ്ജി ലിംഗേശ്വരനാണ് ശിക്ഷ വിധിച്ചത്.
കേസിനാസ്പദമായ സംഭവം നടക്കുന്നത് 2014 ജൂലൈയിലാണ്. കടലൂരകിലെ സര്‍ക്കാര്‍ സ്‌കൂളിലെ 13കാരി വിദ്യാര്‍ത്ഥിനിയുമായി സ്‌കൂളിന് സമീപം ഇഡ്ഡലി കട നടത്തിയിരുന്ന തമിഴരശി സൗഹൃദത്തിലാവുകയായിരുന്നു. തന്റെ ഭര്‍ത്താവ് സതീശനും സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പെണ്‍കുട്ടിയെ തമിഴരശി നിര്‍ബന്ധിച്ചു. പിന്നീട് പെണ്‍കുട്ടിയെ ഉപയോഗിച്ച് പെണ്‍വാണിഭം ആരംഭിക്കുകയായിരുന്നു.
മറ്റൊരു പെണ്‍കുട്ടിയെ എത്തിച്ചാല്‍ പെണ്‍വാണിഭത്തില്‍ നിന്നും മോചിപ്പിക്കാമെന്ന് 13കാരിക്ക് തമിഴരശി ഉറപ്പ് നല്‍കി. ഇതോടെ 14കാരിയായ സുഹൃത്തിനെയും കൂട്ടി പെണ്‍കുട്ടി തമിഴരശിക്കരികിലെത്തി. തുടര്‍ന്ന് സ്ത്രീ ഇരുവരെയും ഭീഷണിപ്പെടുത്തി തിട്ടക്കുടി, വിരുതാചലം, തടലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ച് നിരവധപേര്‍ക്ക് കുട്ടികളെ കാഴ്ചവെച്ചു. വൈദികനായ അരുണ്‍ രാജിനും പെണ്‍കുട്ടികളെ കാഴ്ചവെച്ചു. പ്രതികള്‍ അതിക്രൂരമായാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുന്‍പ് പെണ്‍കുട്ടികളെ അശ്ലീല ചിത്രങ്ങള്‍ കാണുവാന്‍ നിര്‍ബന്ധിച്ചതായും ക്രൂരമായി മര്‍ദ്ദിച്ചതായും അന്വേഷണം സംഘം കണ്ടെത്തിയിരുന്നു.
തിട്ടക്കുടി സ്വദേശിയും ഇടവക വികാരിയുമായ ഫാ. അരുണ്‍ രാജിന് 30 വര്‍ഷത്തെ തടവുശിക്ഷയ്ക്കു പുറമേ അഞ്ചുലക്ഷം രൂപ പിഴയും അടയ്ക്കണം. വിരുതാചലം സ്വദേശി സെല്‍വരാജിന് മൂന്ന് ജീവപര്യന്തവും മുപ്പതിനായിരം രൂപയും കോടതി പിഴയായി വിധിച്ചു. വിരുതാചലത്ത് നിന്നുളള ഫാത്തിമബീഗത്തിന് രണ്ട് ഇരട്ട ജീവപരന്ത്യവും 4.4 ലക്ഷം പിഴയും കോടതി വിധിച്ചു. കലാ, ലക്ഷ്മി എന്നീ പ്രതികള്‍ക്ക് രണ്ട് ഇരട്ട ജീവപരന്ത്യവും 4.2 ലക്ഷം പിഴയും വിധിച്ചു.
നെല്ലിക്കുപ്പം സ്വദേശി ആനന്ദരാജ്, വിരുതാചലം സ്വദേശി ബാലസുബ്രഹ്മണ്യം എന്നിവര്‍ക്കാണ് നാല് ജീവപര്യന്തം ശിക്ഷ. ഇവര്‍ക്ക് നാല് ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. വിരുതാചലം സ്വദേശിയായ സെല്‍വരാജിന് മൂന്ന് ജീവപര്യന്തവും 50,000 രൂപയുമാണ് പിഴ. അയോധ്യപുരം സ്വദേശി അന്‍പഴകന്‍, ഇയാളുടെ ഭാര്യ അമുദ, ഗിരിജ, വിരുതാചലം സ്വദേശി ഷര്‍മീള ബിഗം, രാജലക്ഷ്മി, രാധിക തുടങ്ങിയവരും ശിക്ഷിക്കപ്പെട്ടവരില്‍പ്പെടുന്നു. പതിനേഴു പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുളളത്. മുഖ്യപ്രതികളായ തമിരശിയേയും സതീശനെയും പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
from mangalam.com http://bit.ly/2FhYLbU
via IFTTT
No comments:
Post a Comment