അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 21, 2019

അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു

കൊൽക്കത്ത: പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് ഹെലികോപ്റ്റർ ഇറക്കാൻ അനുമതി നിഷേധിച്ച് പശ്ചിമബംഗാൾ സർക്കാർ. ഹെലികോപ്റ്റർ ഇറക്കുന്നതിനുള്ള സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മമതാ ബാനർജി സർക്കാർ അനുമതി നിഷേധിച്ചത്. മാൽഡയിൽ ചൊവ്വാഴ്ചയാണ് അമിത് ഷാ പങ്കെടുക്കുന്ന പരിപാടി നിശ്ചയിച്ചിരുന്നത്. കൊൽക്കത്തയിൽ എത്തുന്ന അമിത് ഷാ ഹെലികോപ്റ്ററിൽ മാൽഡയിൽ എത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ മാൽഡ എയർപോർട്ടിൽ ഹെലികോപ്റ്റർ ഇറക്കാനാവില്ലെന്ന് മാൽഡ ജില്ലാ ഭരണകൂടം സംഘാടകരെ അറിയിക്കുകയായിരുന്നു. എയർപോർട്ട് നവീകരണം നടന്നുകൊണ്ടിരിക്കുന്നതിനാൽ ഹെലികോപ്റ്റർ ഇറക്കാനുള്ള സൗകര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. എയർപോർട്ടിലെ റൺവേഅടക്കമുള്ള സ്ഥലങ്ങളിൽ വലിയ അളവിൽ മണലും മറ്റു നിർമാണ സാമഗ്രികളും കൂട്ടിയിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഹെലികോപ്റ്റർ ഇറക്കുന്നത് അപകടകരമാണ്. നിർമാണ പ്രവൃത്തികൾ മൂലം താൽകാലിക ഹെലിപാഡും ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും അധികൃതർ പറയുന്നു. അതേസമയം, എയർപോർട്ട് ഉപയോഗ യോഗ്യമാണെന്ന് ബിജെപി പറയുന്നു. സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്ററുകൾ എല്ലാ ആഴ്ചയും വിമാനത്താവളത്തിൽ ഇറക്കുന്നുണ്ടെന്നും എന്നാൽ അമിത് ഷായുടെ ഹെലികോപ്റ്റർ ഇറക്കുന്നതിന് അനുമതി നിഷേധിച്ചിരിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു. Content Highlights:Mamata Banerjee, Amit Shah, chopper to land in Malda, BJP


from mathrubhumi.latestnews.rssfeed http://bit.ly/2Dr4quL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages