മസാലദോശയും ചിക്കന്‍ ടിക്കയും ഡാര്‍ജലിങ് ചായയും; പ്രതിപക്ഷ നേതാക്കന്മാര്‍ക്ക് വിരുന്നൂട്ടി മമത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 21, 2019

മസാലദോശയും ചിക്കന്‍ ടിക്കയും ഡാര്‍ജലിങ് ചായയും; പ്രതിപക്ഷ നേതാക്കന്മാര്‍ക്ക് വിരുന്നൂട്ടി മമത

ന്യൂഡൽഹി: കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നടന്ന പ്രതിപക്ഷ മഹാറാലിയിൽ സംസാരിക്കാനായി എത്തിയ പ്രതിപക്ഷ നേതാക്കൻമാരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സ്വീകരിച്ചത് ഏറ്റവും ഹൃദ്യമായി. ഇവർക്കായി ഏറ്റവും മികച്ച വിഭവങ്ങൾ ഒരുക്കി അവ നേരിട്ട് വിളമ്പി നൽകിയാണ് മമത തന്റെ ആഥിത്യ മര്യാദ കാണിച്ചത്. വിരുന്നിൽ മമത ഭക്ഷണം വിളമ്പുന്ന ചിത്രങ്ങൾക്ക് വലിയ പ്രശംസയും ലഭിച്ചു. ബീഹാറി വിഭവമായ ലിറ്റി ചോഖ, ദക്ഷിണേന്ത്യൻ വിഭവമായ മസാല ദോശ, ബംഗാളി സ്പെഷൽ മീൻ ഫ്രൈ, ലുചി ആലും ടം, ചിക്കൻ ടിക്ക, ഗുവാബ് ജാം, സ്പെഷ്യൽ ഡാർജലിങ് ചായ എന്നിവയാണ് മമത പ്രതിപക്ഷ നേതാാക്കന്മാർക്കായി ഒരുക്കിയത്. പ്രതിപക്ഷ നേതാക്കന്മാർക്കിടയിലെ ഇളമുറക്കാരായ തേജസ്വി യാദവിനും ഹാർദിക്ക് പട്ടേലിലും മമത ഭക്ഷണം വിളമ്പി കൊടുക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. കൊൽക്കത്ത ബ്രിഗേഡ് ഗ്രൗണ്ടിലെ മഹാറാലിക്ക് ശേഷമായിരുന്നു മമത നേതാക്കന്മാർക്ക് വിരുന്നൊരുക്കിയത്. കോൺഗ്രസ്. സമാജ്വാദി പാർട്ടി, ബഹുജൻ സമാജ്വാദി പാർട്ടി, ആർ.ജെ.ഡി, ഡി.എം.കെ, എ.എ.പി എന്നീ പാർട്ടിയിലെ നേതാക്കന്മാരാണ് റാലിയിലും വിരുന്നിലും പങ്കെടുത്തത്. തേജസ്വി യാദവിന്റെ രാഷ്ട്രീയ ഉപദേശകാനായി അവകാശപ്പെടുന്ന സഞ്ജയ് യാദവാണ് ഫോട്ടോകൾ പുറത്തുവിട്ടിരിക്കുന്നത്. മുൻ പ്രധാനമന്ത്രി ദേവഗൗഢ, എൻ.സി.പി നേതാവ് ശരത് പവർ, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ, ഫറൂഖ് അബ്ദുള്ള, എം.കെ സ്റ്റാലിൻ എന്നീ പ്രമുഖ പ്രതിപക്ഷ നേതാക്കന്മാർ റാലിയിൽ പങ്കെടുത്തിരുന്നു. കോൺഗ്രസ് പ്രതിനിധികൾ പങ്കെടുത്തെങ്കിലും രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും വിട്ടുനിന്നു. ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ കടുത്ത വിമർശനമാണ് റാലിയിൽ പങ്കെടുത്ത നോതാക്കന്മാർ ഉന്നയിച്ചത്.


from mathrubhumi.latestnews.rssfeed http://bit.ly/2R3wLLc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages