ലിംഗായത് ആചാര്യനും ശ്രീ സിദ്ധഗംഗ മഠാധിപതിയുമായ ശിവകുമാരസ്വാമി സമാധിയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 21, 2019

ലിംഗായത് ആചാര്യനും ശ്രീ സിദ്ധഗംഗ മഠാധിപതിയുമായ ശിവകുമാരസ്വാമി സമാധിയായി

ബെംഗളൂരു: കർണാടകയിലെ ശ്രീ സിദ്ധഗംഗ മഠാധിപതി ഡോ. ശിവകുമാര സ്വാമി സമാധിയായി. 111 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ലിംഗായത്ത് ആചാര്യനും ശ്രീ സിദ്ധഗംഗ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ സ്ഥാപകനുമായ ശിവകുമാര സ്വാമിയെ 2015-ൽ പദ്മഭൂഷണൻ നൽകി ആദരിച്ചിരുന്നു. 2007-ൽ കർണാടക സർക്കാരിന്റെ പരമോന്നത ബഹുമതിയായ കർണാടക രത്നയും ലഭിച്ചു. സ്വാമിയുടെ സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച വൈകീട്ട് നടക്കുമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. സ്വാമിയുടെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് മൂന്നുദിവസത്തെ ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചു. ചൊവ്വാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധിയായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. Karnataka CM HD Kumaraswamy: Siddaganga Math seer Sri Shivakumara Swamiji passed away at 11.44 am today. The cremation will be done on 22nd January at 4.30 pm. pic.twitter.com/xG9O70vSbE — ANI (@ANI) January 21, 2019 സ്വാമിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബി.ജെ.പി. നേതാവ് യെദ്യൂരപ്പ തുടങ്ങിയവർ അനുശോചനമറിയിച്ചു. സ്വാമിയുടെ വിയോഗമറിഞ്ഞ് നിരവധിപേരാണ് തുംകൂരുവിലെ മഠത്തിലേക്കെത്തുന്നത്. I have had the privilege to visit the Sree Siddaganga Mutt and receive the blessings of His Holiness Dr. Sree Sree Sree Sivakumara Swamigalu. The wide range of community service initiatives being done there are outstanding and are at an unimaginably large scale. pic.twitter.com/wsmRp2cERd — Narendra Modi (@narendramodi) January 21, 2019


from mathrubhumi.latestnews.rssfeed http://bit.ly/2RIXIJh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages