കൊച്ചി: ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിസാമിന് പരോൾ അനുവദിച്ചു. കൊച്ചിയിലെ വീട്ടിൽ അസുഖ ബാധിതയായി കഴിയുന്ന അമ്മയെ കാണാനാണ് പരോൾ അനുവദിച്ചത്. മുഴുവൻ സമയ പോലീസ് നിരീക്ഷണം അടക്കമുള്ള കർശന വ്യവസ്ഥകളോടെയാണ് എറണാകുളം കോടതി നിസാമിന് പരോൾ അനുവദിച്ചത്. ഹൃദ്രോഗിയാണ് നിസാമിന്റെ മാതാവ്. നേരത്തെ സാധാരണ പരോളിന് ജയിൽ വകുപ്പിനെ സമീപിച്ചെങ്കിലും തീരുമാനം എടുത്തില്ല. തുടർന്ന് നിസാമിന്റെ ഭാര്യ അമൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തിങ്കളാഴ്ച്ച രാവിലെ ഒൻപത് മണിമുതൽ വൈകിട്ട് അഞ്ച് മണിവരെ മൂന്ന് ദിവസം അമ്മയ്ക്കൊപ്പം കഴിയാനാണ് കോടതി അനുമതി നൽകിയത്.വൈകിട്ട് അഞ്ച് മണിക്ക്എറണാകുളം സബ്ജയിലിൽ കൊണ്ടുവന്ന് പാർപ്പിക്കണം.പരോൾ അവസാനിക്കുന്ന ബുധനാഴ്ച്ച് നിസാമിനെ പൂജപ്പുര ജയിലിൽ എത്തിക്കുകയും വേണം. പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് എറണാകുളം സബ്ജയിലിൽ എത്തിച്ച നിസാമിനെ രാവിലെ കടവന്ത്രയിലെ ഫ്ളാറ്റിലേക്ക് കൊണ്ടുപോയി.ഒരു എസ്ഐ അടക്കം നാല് പോലീസുകാർ നിസാമിനൊപ്പം ഉണ്ട്. അമ്മയെ കാണുകയല്ലാതെ മറ്റാരുമായും ബന്ധപ്പെടുകയോ ഫോൺ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് നിസാമിന് കോടതി കർശന നിർദ്ദേശം നൽകി. മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ട്. ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായ നിസാമിന് സാധാരണ പരോൾ അനുവദിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സാർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കർശനമായ പോലീസ് നിരീക്ഷണത്തോടെ പരോൾഅനുവദിച്ചത് 2015 ജനവരി 29ന് പുലർച്ചെ മൂന്നോടെയാണ് ശോഭ സിറ്റിയിൽ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിസാം മർദ്ദിക്കുന്നത്. 19 ദിവസത്തെ ചികിത്സ ഫലിക്കാതെ ഫിബ്രവരി 16ന് ചന്ദ്രബോസ് അമല ആസ്പത്രിയിൽ മരിച്ചു. Content Highlight: chandrabose murder case get parole
from mathrubhumi.latestnews.rssfeed http://bit.ly/2DoNjda
via
IFTTT
No comments:
Post a Comment