ന്യൂഡൽഹി: ക്രിസ്തുമസ് ദിനത്തിൽ പാകിസ്താനിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥന്റെ വീട്ടിലേക്കുള്ള വൈദ്യുതി നാല് മണിക്കൂറോളം തടസ്സപ്പെടുത്തി. സംഭവം ഇന്ത്യൻ ഹൈക്കമ്മീഷൻ പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും പരാതി നൽകുകയും ചെയ്തു. സെക്കൻഡ് സെക്രട്ടറിയുടെ വീട്ടിൽ ഇലക്ട്രിക് തകരാറുകളൊന്നും ഉണ്ടായിരുന്നില്ല. മനഃപൂർവ്വമാണ് വൈദ്യുതി തടസ്സപ്പെടുത്തിയതെന്നുമാണ് പാക് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയ കുറിപ്പിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ആരോപിച്ചിട്ടുള്ളത്. സമാനമായ സംഭവം നേരത്തെ ഉണ്ടായിരുന്നതായും പരാതിയുണ്ട്. ഇക്കാര്യം അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. സംഭവം കുട്ടികളടക്കമുള്ളവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇന്ത്യൻ നയതന്ത്രജ്ഞർ പറഞ്ഞു. ഡിസംബർ 25-ന് രാവിലെ ഏഴ് മുതൽ 10.45 വരെ വൈദ്യുതി തടസ്സപ്പെടുത്തിയതാണ് ഏറ്റവും പുതിയ സംഭവം. നേരത്തെ നയതന്തജ്ഞരുടെ വീടുകളിലേക്ക് പാചക വാതക കണക്ഷൻ നൽകുന്നില്ലെന്ന പരാതിയും ഉയർന്നിരുന്നു. പാകിസ്താനിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ കടുത്ത അവഹേളനവും അവഗണനയുമാണ് നേരിടുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. Content Highlights:Mysterious power cut at diplomat's home in Pakistan
from mathrubhumi.latestnews.rssfeed http://bit.ly/2LIIgH5
via
IFTTT
No comments:
Post a Comment