പാലക്കാട്:കേരളത്തിലേക്ക് വൻതോതിൽ മയക്കു മരുന്ന് ഒഴുകുന്നു. തിങ്കളാഴ്ച പാലക്കാട്ട് 750 ഗ്രാം ഒപ്പിയവും (കറുപ്പ്) കൊച്ചിയിൽ ഒന്നരക്കിലോഗ്രം ചരസ്സും പിടികൂടി. 2018 ഡിസംബർ 28 വരെ 1878.39 ഗ്രാം കഞ്ചാവാണ് സംസ്ഥാനത്ത് പിടിച്ചെടുത്തത്. ഉത്തർപ്രദേശിലെ ഗാസിപൂരിലുള്ള അംഗീകൃത ഫാക്ടറിയിൽ ഒപ്പിയത്തിന് കിലോഗ്രാമിന് 17 ലക്ഷം രൂപയാണ് വില. അനധികൃതമായി വിപണിയിലെത്തുമ്പോൾ വില ഇരട്ടിയിലധികമാവും. ബ്രൗൺഷുഗർ, ഹെറോയിൻ, മോർഫിൻ, പെത്തഡിൻ തുടങ്ങി പത്തിലധികം മയക്കുമരുന്നുകൾ കറുപ്പ് എന്നറിയപ്പെടുന്ന ഒപ്പിയത്തിൽ നിന്നുണ്ടാക്കുന്നവയാണ്. കഴിഞ്ഞ വർഷം സംസ്ഥാനത്തുനിന്ന് സ്പാസ്മോ പ്രോക്സിവോൺ, നൈട്രോസെപ്പാം എന്നീ ടാബ്ലറ്റുകളും വ്യാപകമായി പിടികൂടി. എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളിലാണ് ഇതിന്റെ ഉപയോഗം കൂടുതൽ. കഞ്ചാവിന് പകരമായാണ് ഇതിൻറെ ഉപയോഗം. കൗമാരക്കാരും വിദ്യാർഥികളുമാണ് ഉപയോഗിക്കുന്നവരിലധികവും. പഴനി, ബെംഗളുരു, പൊള്ളാച്ചി എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് മയക്കുമരുന്നുകൾ വ്യാപകമായി എത്തുന്നത്. ആന്ധ്രയിലും ഒഡിഷയിലും വിളവെടുപ്പ് കാലത്ത് കിലോഗ്രാമിന് 2000 മുതൽ 3000 രൂപയ്ക് കിട്ടുന്ന കഞ്ചാവിന് കേരളത്തിലെത്തുമ്പോൾ 50,000 രൂപയാവും വില. അതിർത്തി ജില്ലയായ പാലക്കാട്ടുനിന്നാണ് കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ കഞ്ചാവ് പിടിച്ചത്. 548 കിലോഗ്രാം. ഹാഷിഷ് ഓയിൽ എത്തുന്നത് ആന്ധ്രയിൽനിന്നും ഒഡിഷയിൽനിന്നുമാണ്. ഒരു കിലോഗ്രാം ഹാഷിഷ് ഓയിലുണ്ടാക്കാൻ 25 കിലോ കഞ്ചാവ് വേണം. മൂന്ന് ലക്ഷം രൂപയാണ് കിലോഗ്രാമിന് വില. മയക്കുമരുന്ന് ഭീഷണി മുന്നിൽക്കണ്ട് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് അബ്കാരി കേസുകളെക്കാൾ മയക്കുമരുന്ന് വേട്ടയ്ക് ശ്രദ്ധ നൽകാൻ നിർദേശിച്ചിട്ടുണ്ട്. Content Highight: All types of drugs floating to Kerala
from mathrubhumi.latestnews.rssfeed http://bit.ly/2Al6Hpm
via
IFTTT
No comments:
Post a Comment