ജക്കാർത്ത: ഇൻഡൊനീഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ കിരീടം ഇന്ത്യൻ താരം സൈന നേവാളിന്. ഫൈനലിനിടെ സ്പാനിഷ് താരം കരോളിനാ മാരിൻ പിന്മാറിയതിനെ തുടർന്നാണ് സൈന വിജയിയായത്. കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് വേദന സഹിക്കാനാകാതെ അഞ്ചാം സീഡായ സ്പാനിഷ് താരം കോർട്ട് വിടുകയായിരുന്നു. ആകെ 10 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടുനിന്നത്. പരിക്കേറ്റ് പിന്മാറുമ്പോൾ ആദ്യ ഗെയിമിൽ 104ന് മുന്നിലായിരുന്നു മാരിൻ. പോയിന്റ് 9-2ന് നിൽക്കെയാണ് മാരിന്റെ വലതു മുട്ടിന് പരിക്കേറ്റത്. ഉയർന്നുചാടി ഒരു ഫോർഹാൻഡ് ഷോട്ടിന് ശ്രമിക്കുമ്പോഴായിരുന്നു ഇത്. പിന്നീട് കളി തുടർന്നെങ്കിലും വേദന കൂടിയതോടെ നിലവിലെ ഒളിമ്പിക് ജേത്രിയായ താരം കോർട്ട് വിടുകയായിരുന്നു. ജനുവരി 19ന് നടന്ന മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ സൈന സ്പാനിഷ് താരത്തോട് പരാജയപ്പെട്ടിരുന്നു. അന്ന് സെമി ഫൈനലിലായിരുന്നു സൈനയുടെ തോൽവി. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു അന്ന് മാരിന്റെ വിജയം. So hard to see as an athlete. Reigning Olympic champion @CarolinaMarin retires hurt with a knee injury vs @NSaina in the final of Indonesia Open. Hope its not too serious for Marin. Congrats Saina. 8th final here 👌 pic.twitter.com/tqjnlLpAld — Viren Rasquinha (@virenrasquinha) January 27, 2019 Content Highlights: Saina Nehwal wins title as Carolina Marin forced to retire Advertising Indonesia Masters 2019
from mathrubhumi.latestnews.rssfeed http://bit.ly/2CMjJwI
via
IFTTT
No comments:
Post a Comment