സംസ്ഥാന സര്‍ക്കാരിന്റേത് പൊതുമേഖലയെ ശക്തിപ്പെടുത്തുന്ന സമീപനം- മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

സംസ്ഥാന സര്‍ക്കാരിന്റേത് പൊതുമേഖലയെ ശക്തിപ്പെടുത്തുന്ന സമീപനം- മുഖ്യമന്ത്രി

കൊച്ചി: പൊതുമേഖലയെ ശക്തിപ്പെടുത്തുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി റിഫൈനറിയുടെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാൻഷൻ പദ്ധതിയുടെ സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി റിഫൈനറിയുടെ വികസനത്തിനുതകുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാൻഷൻ പദ്ധതിക്ക് വേണ്ടി ചിലവായത് 16504 കോടി രൂപയാണ്. കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണിത്. ഇത് യാഥാർഥ്യമാകാനാവശ്യമായ നികുതി ഇളവുകൾ നൽകുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളെ എല്ലാം ഇത്തരത്തിൽ മെച്ചപ്പെടുത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഏറ്റവും ഒടുവിൽ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിൽ വരെ സംസ്ഥാനം മുൻകൈയെടുത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലയെ ശക്തിപ്പെടുത്തണമെന്ന സമീപനത്തിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി സർക്കാർ ഏറ്റെടുത്ത വികസന പ്രവർത്തനങ്ങൾ എടുത്തുപറയുകയും ചെയ്തു. ontent Highlights:CM Pinarayi Speech


from mathrubhumi.latestnews.rssfeed http://bit.ly/2RQyCs4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages