വിമാനത്തിന് യന്ത്രത്തകരാര്‍: പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന് മുഖ്യമന്ത്രിയെത്തിയത് അവസാനനിമിഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

വിമാനത്തിന് യന്ത്രത്തകരാര്‍: പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന് മുഖ്യമന്ത്രിയെത്തിയത് അവസാനനിമിഷം

കണ്ണൂർ: പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ സംബന്ധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിന് യന്ത്രത്തകരാർ. ഇതുമൂലം അദ്ദേഹം ആദ്യം കയറിയ വിമാനത്തിന് പറന്നുയരാനായില്ല. കൊച്ചിയിൽനിന്ന് മറ്റൊരു വിമാനമെത്തിച്ചാണ് മുഖ്യമന്ത്രിക്ക് യാത്രാ സൗകര്യമൊരുക്കിയത്. വിമാനം വൈകിയെങ്കിലും പ്രധാനമന്ത്രിയുടെ ചടങ്ങ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം കൊച്ചിയിലെ വേദിയിലെത്തി. വിമാനത്തിന് യന്ത്രത്തകരാറുണ്ടായ വിവരം മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ചടങ്ങിനെത്താൻ വൈകിയേക്കുമെന്നും സൂചന നൽകിയിരുന്നു. അദ്ദേഹത്തിന് ചടങ്ങിൽ സംബന്ധിക്കാൻ കഴിഞ്ഞേക്കില്ലെന്ന അഭ്യൂഹവും പ്രചരിച്ചിരുന്നു. യന്ത്രത്തകരാറുമൂലം മുഖ്യമന്ത്രിയുടെ വിമാനം തിരിച്ചിറക്കിയെന്ന റിപ്പോർട്ടാണ് ആദ്യം പുറത്തുവന്നത്. എന്നാൽ ഇക്കാര്യം കണ്ണൂർ വിമാനത്താവള അധികൃതർ നിഷേധിച്ചു. മുഖ്യമന്ത്രിയുടെ വിമാനത്തിന് പറന്നുയരാൻ കഴിഞ്ഞിട്ടില്ലെന്ന് അവർ വ്യക്തമാക്കി. സംഭവത്തിൽ സുരക്ഷാവീഴ്ചയില്ലെന്നും അധികൃതർ അറിയിച്ചു. രാവിലെ 11.30 ഓടെ കണ്ണൂരിൽനിന്ന് കൊച്ചിയിലേക്ക് തിരിക്കാനാണ് മുഖ്യമന്ത്രി നിശ്ചയിച്ചിരുന്നത്. കണ്ണൂരിൽ രണ്ട് ചടങ്ങുകളിൽ പങ്കെടുത്തശേഷം കൊച്ചിയിലേക്ക് പോകാനായിരുന്നു നീക്കം. കണ്ണൂരിൽ നടന്ന പരിപാടിയിൽ പ്രസംഗം വെട്ടിച്ചുരുക്കി കൊച്ചിയിലേക്ക് നേരത്തെതന്നെ തിരിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചിരുന്നു. എന്നാൽ, വിമാനത്തിന് തകരാറുണ്ടായത് തിരിച്ചടിയായി. ബിപിസിഎല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാൻഷൻ കോംപ്ലെക്സ് സമർപ്പണ ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. Content highlights:CM Pinarayi Vijayan, PM Narendra Modi


from mathrubhumi.latestnews.rssfeed http://bit.ly/2CO61cF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages