പ്ലസ് ടൂ വരെ സൗജന്യ വിദ്യാഭ്യാസം; ശുപാര്‍ശ കേന്ദ്രത്തിന്റെ പരിഗണനയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

പ്ലസ് ടൂ വരെ സൗജന്യ വിദ്യാഭ്യാസം; ശുപാര്‍ശ കേന്ദ്രത്തിന്റെ പരിഗണനയില്‍

ന്യൂഡൽഹി: ആറുവയസിനും 14 വയസിനും മധ്യേയുള്ള കുട്ടികൾക്ക് ഒന്നുമുതൽ എട്ടാം ക്ലാസ് വരെ നൽകിവരുന്ന സൗജന്യ വിദ്യാഭ്യാസം പ്ലസ് ടൂ വരെ ഉയർത്തിയേക്കും. ഇതിനായുള്ള ശുപാർശ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പരിഗണിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എട്ടാം ക്ലാസ് വരെ നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന 2009ലെ നിയമം പ്ലസ് ടൂ വരെയുള്ള വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്ന രീതിയിലാക്കണമെന്ന് നേരത്തെ നിർദേശം വന്നിരുന്നു. 2012ൽ യുപിഎ സർക്കാരിന്റെ കാലത്ത് കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതിയുടെ സബ്-കമ്മിറ്റിയായിരുന്നു ഇത്തരമൊരു ശുപാർശുമായി ആദ്യം രംഗത്ത് വന്നത്. പ്ലസ് ടൂ വരെയുള്ള വിദ്യാർഥികളെ 2009ലെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്നും ഇതിനായുള്ള ആലോചനകൾ നടക്കുന്നുണ്ടെന്നും മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. Content Highlights:Right of children to free education: HRD Ministry considering proposal to extend up to class 12


from mathrubhumi.latestnews.rssfeed http://bit.ly/2B7CcUc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages